
തിരുവനന്തപുരം: തിരുവനന്തപുരത്ത് ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. നെയ്യാറിൻകര ആറാലു മുട് സ്വദേശി കുമാരി (56) ആണ് മരണപ്പെട്ടത്. നെയ്യാറ്റിൻകര കാരക്കോണം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്കിടയിലാണ് കുമാരി മരണപ്പെട്ടത്.
വൃക്കയിലെ കല്ല് നീക്കം ചെയ്യാനുള്ള ഓപ്പറേഷനാണ് നടത്തിയത്. ഓപ്പറേഷനിടയിൽ ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണം എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാൽ മരുന്ന് മാറി നൽകിയതാണ് മരണകാരണം എന്ന് ബന്ധുക്കൾ ആരോപിക്കുന്നത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.







