spot_imgspot_imgspot_img

അങ്കമാലി-എരുമേലി ശബരി റെയിൽവേ പത്തനംതിട്ട-പുനലൂർ – നെടുമങ്ങാട് വഴി വിഴിഞ്ഞം തുറമുഖത്തേക്ക് വികസിപ്പിക്കണം: മന്ത്രി ജി.ആര്‍. അനില്‍

Date:

തിരുവനന്തപുരം: അങ്കമാലി-എരുമേലി ശബരി റെയിൽവേ ലൈന്‍ പത്തനംതിട്ട-പുനലൂർ – നെടുമങ്ങാട് വഴി വിഴിഞ്ഞം തുറമുഖത്തേക്ക് വരെ വികസിപ്പിക്കുന്നതിനും സര്‍വ്വെ നടത്തി ഡി.പി.ആര്‍ തയ്യാറാക്കന്നതിനും കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭ്യമാക്കുന്നതിനും ആവശ്യപ്പെട്ട് മന്ത്രി ജി.ആര്‍. അനില്‍ മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്‍കി. കേന്ദ്ര – സംസ്ഥാന സർക്കാരുകൾ മുൻഗണന നല്‍കുന്ന അങ്കമാലി-എരുമേലി ശബരി റെയിൽവേയ്ക്കായി കേരള റെയിൽവേ ഡെവലപ്പ്മെന്റ് കോർപറേഷൻ തയ്യാറാക്കിയ ഡി.പി.ആർ റെയിൽവേയുടെ ധനകാര്യ വിഭാഗം അംഗീകരിച്ചിരുന്നു.

മലയോര മേഖലയിലെ ജനങ്ങളുടെ ഏറെക്കാലമായുള്ള കാത്തിരിപ്പാണ് തിരുവനന്തപുരം – കൊല്ലം – പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന ഒരു റെയില്‍പാത. വ്യാസായിക ആവശ്യങ്ങള്‍ക്കും തൊഴില്‍ – വിദ്യാഭ്യാസ – വിനോദസഞ്ചാര ആവശ്യങ്ങള്‍ക്കും ഇതിലൂടെ പരിഹാരമാകും. തുറമുഖ അനുബന്ധ സംരംഭങ്ങൾ സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിച്ച് തൊഴിൽ അവസരങ്ങൾ വർദ്ധിപ്പിക്കാൻ വളരെയേറെ സഹായകരമാകും ഈ പാത.

വിഴിഞ്ഞം തുറമുഖം അനുബന്ധ സംരംഭങ്ങള്‍ക്കും കേരള, തമിഴ് നാട് വ്യാവസായിക ഇടനാഴിയായി റെയില്‍വെ പാതയെ മാറ്റി തീര്‍ക്കാനാകും. നെടുമങ്ങാട് നിയോജകമണ്ഡലം എല്‍.ഡി.എഫ് കണ്‍വീനര്‍ അഡ്വ ആര്‍. ജയദേവന്‍, സി.പി.ഐ മണ്ഡലം സെക്രട്ടറി പാട്ടത്തില്‍ ഷെരീഫ് എന്നിവര്‍ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കായി കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിക്ക്; ഹൈക്കമാന്‍ഡുമായി ചര്‍ച്ച; നിരീക്ഷകരുടെ റിപ്പോര്‍ട്ട് ഖര്‍ഗെയ്ക്ക് സമര്‍പിച്ചു

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി മുതിര്‍ന്ന നേതാക്കള്‍ ഡല്‍ഹിക്ക്...

സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം രാജിവച്ച് കെ സച്ചിദാനന്ദൻ

തൃശൂർ: സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം രാജിവച്ച് കെ സച്ചിദാനന്ദൻ. ഇന്ന്...

ബംഗാളിലെ ആദ്യത്തെ ബിജെപി മുഖ്യമന്ത്രി; സുവേന്ദു അധികാരി പശ്ചിമബം​ഗാൾ മുഖ്യമന്ത്രിയാകും

കൊൽക്കത്ത: സുവേന്ദു അധികാരി പശ്ചിമബം​ഗാൾ മുഖ്യമന്ത്രിയാകും. വെള്ളിയാഴ്ച നടന്ന ബിജെപി നിയമസഭാ...
Telegram
WhatsApp