spot_imgspot_imgspot_img

തുരുത്തുംവിളാകം നാഗരാജ ക്ഷേത്രത്തിൽ ആയില്യം പൊങ്കാല

Date:

കഴക്കൂട്ടം :ചേങ്കോട്ടുകോണം തുരുത്തും വിളാകം ശ്രീനാഗരാജ ക്ഷേത്രത്തിലെ ഈ വർഷത്തെ ആയില്യ മഹോത്സവത്തോടനുബന്ധിച്ച് പ്രസിദ്ധമായ ആയില്യം പൊങ്കാല നടന്നു. രാവിലെ 10ന് ക്ഷേത്ര മേൽശാന്തി ശ്രീവരാഹഹം ബാലകൃഷ്ണൻ പോറ്റി പണ്ടാര അടുപ്പിൽ തീ പകർന്നു.

നൂറുകണക്കിന് ഭക്തജനങ്ങൾ പൊങ്കാലയ്ക്ക് എത്തിച്ചേർന്നു എങ്കിലും കോരിച്ചൊരിയുന്ന മഴ കാരണം നിരവധി വാർപ്പുകൾ നിരത്തി പൊങ്കാലയും പായസവും പാൽപ്പായസവും ഒരുമിച്ച് നടത്തുകയായിരുന്നു.

ഭക്തർ കൊണ്ടുവന്ന പൊങ്കാല സാധനങ്ങൾ അവരവർ തന്നെ വാർപ്പുകളിൽ അർപ്പിച്ചു. 12.30ന് പൊങ്കാല നിവേദിച്ച ശേഷം എല്ലാവർക്കും ഇതിൽനിന്നും പ്രസാദ വിതരണം നടത്തുകയാണുണ്ടായത്.

ഉത്സവത്തോടനുബന്ധിച്ച് അന്നദാന സദ്യയും വിദ്യാഭ്യാസ അവാർഡ് ദാനവും ചികിത്സ ധനസഹായവും വിതരണവും ചെയ്തു. നൃത്തവും, കൈകൊട്ടിക്കളിയും ക്ഷേത്ര ചടങ്ങിന്റെ ഭാഗമായ നാഗരൂട്ടും പുഷ്പാഭിഷേകവും ഭഗവതി പൂജയും നടന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഒറ്റദിവസം പന്ത്രണ്ടോളം പാമ്പുകടി കേസുകള്‍; കേരളത്തില്‍ പാമ്പുകടി കേസുകള്‍ കൂടുന്നു

തിരുവനന്തപുരം: കേരളത്തില്‍ പാമ്പുകടിയേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നു. ശനിയാഴ്ച മാത്രം...

വിവാഹിതനായ യുവാവും പെണ്‍സുഹൃത്തും ഒരു കയറില്‍ തൂങ്ങി മരിച്ച നിലയില്‍; ഇരുവരും പ്രണയത്തില്‍

തൃശ്ശൂര്‍: മാളയില്‍ യുവാവും യുവതിയും വാടക വീട്ടില്‍ ഒരേ കയറില്‍ തൂങ്ങിമരിച്ച...

ഇറാന്‍-യു.എസ് രണ്ടാംഘട്ട ചര്‍ച്ച നടക്കില്ല; പ്രതിനിധി സംഘം പാക് യാത്ര റദ്ദാക്കിയെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ഇറാനും യുഎസുമായി പാകിസ്താനിലെ ഇസ്ലാമാബാദില്‍ നടക്കും എന്നു കരുതിയിരുന്ന രണ്ടാംറൗണ്ട്...

നിതിൻ രാജിന്റെ മരണം: ഏപ്രിൽ 28-ന് നടക്കുന്ന കേരള ഹർത്താലിന് ഐക്യദാർഢ്യം: വെൽഫെയർ പാർട്ടി

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ കടുത്ത ജാതി വിവേചനത്തെ തുടർന്ന്...
Telegram
WhatsApp