spot_imgspot_imgspot_img

തിരുവനന്തപുരത്ത് തൊഴിലാളിയെ ക്രൂരമായി മർദ്ദിച്ച മില്ലുടമ അറസ്റ്റിൽ

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് തൊഴിലാളിയെ ക്രൂരമായി മർദ്ദിച്ച മില്ലുടമ അറസ്റ്റിൽ. തിരുവനന്തപുരം വട്ടിയൂർകാവിലാണ് സംഭവം. തുഷാന്ത് എന്നയാളാണ് പിടിയിലായത്. തമിഴ്നാട് സ്വദേശി ബാലകൃഷ്ണനാണ് ആക്രമണത്തിനിരയായത്.

തന്നെ മൺവെട്ടി കൊണ്ട് വെട്ടുകയും മില്ലിൽ ഉപയോഗിക്കുന്ന ബെൽറ്റ് കൊണ്ട് അടിച്ചെന്നും ബാലകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. മില്ലിലെ തൊഴിലാളിയാണ് ബാലകൃഷ്ണൻ. രണ്ടു വർഷമായി തനിക്ക് ശമ്പളം നല്കാറില്ലെന്നും തന്നെ സ്ഥാപനത്തിൽ നിന്ന് പുറത്തു വിടാതെ ക്രൂരമായി പീഡിപ്പിച്ചുവെന്നും ബാലകൃഷ്ണൻ ആരോപിച്ചു.

അക്രമത്തിൽ ഗുരുതരമായി പരുക്കേറ്റ ബാലകൃഷ്ണനെ നാട്ടുകാർ ഇടപെട്ട് മോചിപ്പിച്ച് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ജാമ്യം ലഭിക്കാത്ത വകുപ്പുകൾ ചേർത്താണ് മില്ലുടമ തുഷാന്തിനെ അറസ്റ്റ് ചെയ്തത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഉഷ്ണതരംഗം: മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള ഉഷ്ണതരംഗം മൂലമുള്ള പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി...

ബീനാ കണ്ണൻ കൊറ്റ്യൂർ മിസ് യൂണിവേഴ്സ് കേരള സൗന്ദര്യമത്സരം മെയ് 22 മുതൽ കൊച്ചിയിൽ

കൊച്ചി: ഈ വർഷത്തെ മിസ് യൂണിവേഴ്സ് കേരള സൗന്ദര്യമത്സരം മെയ് 22...

വർക്കലയിൽ ഓൺലൈൻ ടാക്സി ഡ്രൈവർക്ക് മർദനം; പ്രാദേശിക ടാക്‌സി ഡ്രൈവർമാർക്കെതിരെ പരാതി

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ ഓൺലൈൻ ടാക്സി ഡ്രൈവർക്ക് മർദനമെന്ന് പരാതി. ഓൺലൈൻ...

പിഎൻജി കണക്ഷനുള്ളവർ എൽപിജി സറണ്ടർ ചെയ്യണം

തിരുവനന്തപുരം: പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (PNG) കണക്ഷൻ ലഭിച്ച ഉപഭോക്താക്കൾ തങ്ങളുടെ...
Telegram
WhatsApp