spot_imgspot_imgspot_img

തിരുവനന്തപുരത്ത് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ ടാറ്റൂ ആർട്ടിസ്റ്റ് പിടിയിൽ

Date:

തിരുവനന്തപുരം: തിരുവനന്തപുരം തമ്പാനൂരിൽ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ ടാറ്റു ആര്‍ട്ടിസ്റ്റ് അറസ്റ്റിൽ. വള്ളക്കടവ് സ്വദേശിയായ ടാറ്റൂ ആർട്ടിസ്റ്റ് റോബിൻ ജോൺസനാണ് പൊലീസിൻ്റെ പിടിയിലായത്. കുറുവക്കോണത്ത് ടാറ്റു സ്റ്റുഡിയോ നടത്തുന്ന വ്യക്തിയാണ് റോബിൻ.

മദ്യപിച്ച് റോബിൻ ഓടിച്ച കാര്‍ ബൈക്കുകാരനെ ഇടിച്ചിരുന്നു. ഇതേതുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു റോബിൻ. പിസ്റ്റലില്‍ തിരയുണ്ടായിരുന്നതിനാല്‍ ഭയാന്തരീക്ഷം സൃഷ്ടിക്കാൻ ഇടയായി.

ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. അപകടം നടന്നതിന് പിന്നാലെ സ്ഥലത്ത് തര്‍ക്കമുണ്ടാവുകയും ഇരുചക്രവാഹന യാത്രക്കാരനെ പിന്തുണച്ച് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ അടക്കമുള്ളവര്‍ രംഗത്തെത്തുകയും ചെയ്തു. തുടർന്നാണ് റോബിൻ കയ്യിലുണ്ടായിരുന്ന തോക്കെടുത്ത് ഭീഷണിപ്പെടുത്തിയത്.

തിരുവനന്തപുരം അരിസ്റ്റോ ജംഗ്ഷനിലാണ് സംഭവം നടന്നത്. സംഭവം നടന്ന ഉടനെ പൊലീസ് സ്ഥലത്തെത്തി റോബിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു.ലൈസന്‍സ് ഉണ്ടെങ്കിലും ഇല്ലെങ്കിലും വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മുണ്ടത്തിക്കോട് ദുരന്തം; കരാറുകാരന്‍ സതീശനും മരിച്ചു; മരണം സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രി നിര്‍മാണശാലയിലുണ്ടായ ഭീകര സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ്...

വേനൽക്കാലത്തെ പാമ്പ് ശല്യം: പൊതുജനങ്ങൾ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: കടുത്ത വേനൽച്ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ പാമ്പുകൾ തണുപ്പ് തേടി വീടുകളിലേക്കും...

ശബരിമല സന്നിധാനത്തിന് മുകളിലൂടെ ഹെലികോപ്ടര്‍ താഴ്ന്ന് പറന്ന സംഭവത്തിൽ കേസെടുത്ത് പമ്പ പോലീസ്

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ക്ഷേത്രത്തിന്റെ മുകളിലൂടെ ഹെലികോപ്റ്റർ പറന്നു. സൈനിക ഹെലികോപ്റ്റരാണ്...
Telegram
WhatsApp