spot_imgspot_imgspot_img

പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പ് കിരീടം ആത്രേയ ക്രിക്കറ്റ് ക്ലബ്ബിന്

Date:

തിരുവനന്തപുരം : കെസിഎ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പിൽ ആത്രേയ ക്രിക്കറ്റ് ക്ലബ്ബ് ജേതാക്കളായി. ഫൈനലിൽ ലിറ്റിൽ മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബിനെ ഒരിന്നിങ്സിനും 33 റൺസിനും തോല്പിച്ചാണ് ആത്രേയ ക്രിക്കറ്റ് ക്ലബ്ബ് ചാമ്പ്യന്മാരായത്. ആദ്യ ഇന്നിങ്സിൽ 95 റൺസിന് ഓൾ ഔട്ടായ ലിറ്റിൽ മാസ്റ്റേഴ്സ് ക്ലബ്ബിനെതിരെ ആത്രേയ ക്ലബ്ബ് 264 റൺസ് നേടിയിരുന്നു. തുടർന്ന് 169 ലീഡ് വഴങ്ങിയ ലിറ്റിൽ മാസ്റ്റേഴ്സ് രണ്ടാം ഇന്നിങ്സിൽ 136 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു.

ഏഴ് വിക്കറ്റിന് 111 റൺസെന്ന നിലയിലാണ് ലിറ്റിൽ മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബ് അവസാന ദിവസം കളി തുടങ്ങിയത്. മൂന്ന് വിക്കറ്റുകൾ ശേഷിക്കെ ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ 58 റൺസ് കൂടിയാണ് അവർക്ക് വേണ്ടിയിരുന്നത്.

എന്നാൽ 25 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ ശേഷിക്കുന്ന മൂന്ന് വിക്കറ്റുകൾ കൂടി നഷ്ടമാവുകയായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ കെ എസ് നവനീതിൻ്റെ പ്രകടനമാണ് ആത്രേയ ബൌളിങ് നിരയിൽ ശ്രദ്ധേയമായത്. മൊഹമ്മദ് ഷഹീൻ മൂന്ന് വിക്കറ്റുകളും വീഴ്ത്തി. 38 റൺസെടുത്ത ക്യാപ്റ്റൻ ഇഷാൻ എം രാജാണ് രണ്ടാം ഇന്നിങ്സിൽ ലിറ്റിൽ മാസ്റ്റേഴ്സിൻ്റെ ടോപ് സ്കോറർ.

ആകെ ആറ് ടീമുകളായിരുന്നു ടൂർണ്ണമെൻ്റിൽ പങ്കെടുത്തത്. പ്രാഥമിക ഘട്ടത്തിൽ ഏറ്റവും കൂടുതൽ പോയിൻ്റുകൾ നേടിയ ടീമുകളാണ് ഫൈനലിൽ ഏറ്റുമുട്ടിയത്. അഞ്ച് മത്സരങ്ങളിൽ നിന്ന് മൂന്ന് വിജയവുമായിട്ടായിരുന്നു ആത്രേയയും ലിറ്റിൽ മാസ്റ്റേഴ്സും ഫൈനലിലേക്ക് മുന്നേറിയത്.

ഫൈനലിൽ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ കെ എസ് നവനീതാണ് പ്ലെയർ ഓഫ് ദി മാച്ച്. മൂന്ന് അഞ്ച് വിക്കറ്റ് പ്രകടനവും ഒരു സെഞ്ച്വറിയും അടക്കം ടൂർണ്ണമെൻ്റിലുടനീളം ബാറ്റിങ്ങിലും ബൌളിങ്ങിലും തിളങ്ങിയ നവനീത് തന്നെയാണ് ടൂർണ്ണമെൻ്റിൻ്റെ താരമായും തെരഞ്ഞെടുക്കപ്പെട്ടത്. രണ്ട് സെഞ്ച്വറികളടക്കം ടൂർണ്ണമെൻ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ആത്രേയ ക്രിക്കറ്റ് ക്ലബ്ബിൻ്റെ വിശാൽ ജോർജാണ് മികച്ച ബാറ്റർ. ആർഎസ്ജി എസ്ജി ക്രിക്കറ്റ് സ്കൂളിൻ്റെ ശിവദത്ത് സുധീഷാണ് മികച്ച ബൌളറായി തെരഞ്ഞെടുക്കപ്പെട്ടത്.

സ്കോർ ഒന്നാം ഇന്നിങ്സ് – ലിറ്റിൽ മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബ് – 95 റൺസിന് ഓൾ ഔട്ട്.

ആത്രേയ ക്രിക്കറ്റ് ക്ലബ്ബ് – ഒൻപത് വിക്കറ്റിന് 264.

സ്കോർ രണ്ടാം ഇന്നിങ്സ് – ലിറ്റിൽ മാസ്റ്റേഴ്സ് – 136ന് ഓൾ ഔട്ട്

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വര്‍ക്കലയില്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം; 20-കാരന്‍ അറസ്റ്റില്‍; അക്രമത്തിന് കാരണം പ്രണയപ്പക

തിരുവനന്തപുരം: പ്രണയപ്പകയെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം...

പോക്‌സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.ശ്രീലേഖ ഹൈക്കോടതിയില്‍; കേസ് നിലനില്‍ക്കില്ലെന്ന് ഹര്‍ജിയില്‍; പൊലീസിനോട് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: ബലാത്സംഗത്തിന് ഇരായായവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന കേസിലെ പോക്‌സോ കേസ് റദ്ദാക്കണമെന്ന്...

വട്ടിയൂര്‍ക്കാവില്‍ അങ്കം തീപാറും; വി.കെ പ്രശാന്തും ആര്‍.ശ്രീലേഖയും കളത്തില്‍; ‘കൈ’ പിടിക്കാന്‍ മുരളീധരന്‍ എത്തുമോ.?

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ ഇക്കുറി ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നു. കരുത്തരായ...

യുദ്ധം രൂക്ഷമാകുന്നതിനിടെ ഇറാന്‍ കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിട്ടു; കപ്പലില്‍ 183 ജീവനക്കാര്‍; ഇന്ത്യന്‍ തീരത്ത് നങ്കൂരമിടുന്ന മൂന്നാമത്തെ കപ്പല്‍

കൊച്ചി: പശ്ചിമേഷ്യയില്‍ യുദ്ധഭീതി കനക്കുന്നതിനിടെ ഇറാനിയന്‍ കപ്പല്‍ ഐആര്‍ഐഎസ് ലവാന്‍ കൊച്ചി...
Telegram
WhatsApp