spot_imgspot_imgspot_img

തിരുവനന്തപുരത്ത് ഭാര്യാമാതാവിനെ ആക്രമിച്ച കേസിൽ തമിഴ്‌നാട് പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഭാര്യാമാതാവിനെ ആക്രമിച്ച കേസിൽ തമിഴ്‌നാട് പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. സ്ത്രീധനം ആവശ്യപ്പെട്ടായിരുന്നു ക്രൂര മർദനം. തിരുനെൽവേലി ജില്ലയിലെ പണകുടി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ആശോക് (35) ആണ് അറസ്റ്റിലായത്.

വെള്ളറട പൊലീസ് സ്റ്റേഷൻ പരിധിയിലെ ആറുവയൽ കൃപാഭവനിലാണ് അശോക് താമസിച്ചിരുന്നത്. പണം ആവശ്യപ്പെട്ടാണ് ഭാര്യാമാതാവായ ശാന്തകുമാരിയെ (42) മർദ്ദിക്കുകയും വസ്ത്രം വലിച്ചുകീറുകയും ചെയ്തത്. ആക്രമണത്തിൽ ശാന്തകുമാരിക്ക് കൈവിരലിലും നെഞ്ചിലും പരിക്കേറ്റു.

തുടർന്ന് ശാന്തകുമാരി പോലീസിൽ പരാതി നൽകുകയായിരുന്നു. ആക്രമണശേഷം ഒളിവിൽ പോയ അശോകിനെ അതിസാഹസികമായിട്ടാണ് പോലീസ് പിടികൂടിയത്. അറസ്റ്റ് ചെയ്ത ആശോകിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp