spot_imgspot_imgspot_img

ഹൈദരാബാദില്‍ ബസിന് തീപിടിച്ച് വൻ ദുരന്തം; 32 പേർ മരിച്ചു

Date:

ബെംഗളൂരു: ഹൈദരാബാദിലെ കർണൂലിൽ ബസിന് തീപിടിച്ച് വൻ ദുരന്തം. അപകടത്തിൽ 32 പേര്‍ക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച പുലർച്ചെയാണ് അപകടം നടന്നത്.  ഹൈദരാബാദിൽ നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന കാവേരി ട്രാവൽസിന്റെ വോള്‍വോ മള്‍ട്ടി ആക്‌സില്‍ സ്ലീപ്പര്‍ ബസ്സിന് തീപിടിച്ചത്.
തീപിടിത്തത്തിൽ ബസ് പൂർണമായി കത്തി നശിച്ചു. ആന്ധ്രയിലെ കുര്‍നൂലിൽ വച്ചാണ് അപകടം നടന്നത്. ബസ് ഒരു ബൈക്കുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്നാണ് തീപിടിച്ചതെന്നാണ് വിവരം. സംഭവത്തിൽ 10 യാത്രക്കാർക്ക് പരുക്കേറ്റിട്ടുണ്ട്.
ഇരുചക്രവാഹനം ബസിന്റെ അടിയിൽ കുടുങ്ങിയതിനെ തുടർന്ന് തീപ്പൊരി ഉണ്ടാവുകയും അത് തീപിടിത്തത്തിലേക്ക് നയിക്കുകയും ചെയ്തതാകാം.  രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അഗ്‌നിശമനസേന സ്ഥലത്തുണ്ട്. ബസില്‍ 40 യാത്രക്കാരും രണ്ട് ബസ് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പാമ്പ് കടിയേറ്റാല്‍ ഉടന്‍ 108-ല്‍ വിൡുക; ആന്റിവെനം ഉള്ള ആശുപത്രിയില്‍ എത്തിക്കും; ഉഷ്ണ തരംഗത്തില്‍ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് ആളുകള്‍ മരിക്കുന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗ...

കുന്നത്തൂർ ജെ പ്രകാശിന്റെ കവിതാസമാഹാരം “നീർത്തുള്ളികൾ” പ്രകാശനം ചെയ്തു

തിരുവനന്തപുരം : പ്രശസ്ത കവിയും ഗാനരചയിതാവും ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന...

മുണ്ടത്തിക്കോട് ദുരന്തം; കരാറുകാരന്‍ സതീശനും മരിച്ചു; മരണം സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രി നിര്‍മാണശാലയിലുണ്ടായ ഭീകര സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ്...
Telegram
WhatsApp