spot_imgspot_imgspot_img

വൈവിധ്യമാർന്ന കടൽവിഭവങ്ങളുമായി തിരുവനന്തപുരം ലുലു ഹൈപ്പർമാർക്കറ്റിൽ സീഫുഡ് ഫെസ്റ്റ്

Date:

തിരുവനന്തപുരം: കേരളത്തിലെ സമ്പന്നമായ കടൽ ഭക്ഷണ സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ തലമുറയ്ക്ക് പരമ്പരാഗത കടൽ വിഭവങ്ങളുടെ രുചി പരിചയപ്പെടുത്തുന്നതിനുമായി തിരുവനന്തപുരം ലുലു മാളിൽ സീഫുഡ് ഫെസ്റ്റ് ആരംഭിച്ചു. ഒക്ടോബർ 31 വരെ നീളുന്ന ഫെസ്റ്റിവലിൽ വിവിധയിനം മീനുകളും പരമ്പരാഗതവും ആധുനികവുമായ മീൻ വിഭവങ്ങളും ഉപഭോക്താക്കൾക്ക് ലഭ്യമാകും. കടൽവിഭവ പ്രേമികൾക്ക് സവിശേഷ അനുഭവമായിരിക്കും ലുലു സീ ഫുഡ് ഫെസ്റ്റ് സമ്മാനിക്കുക.

കേരളീയ പാചകരീതിയിലുള്ള തനത് മീൻ വിഭവങ്ങൾക്ക് പുറമേ കോണ്ടിനെന്റൽ, ചൈനീസ് ശൈലിയിലുള്ള രുചികരമായ സീഫുഡ് വിഭവങ്ങളും മേളയുടെ സവിശേഷതയാണ്. ലുലു ഹൈപ്പർമാർക്കറ്റിൽ പ്രത്യേകം സജ്ജീകരിച്ച കൗണ്ടറുകളിൽ നിന്ന് രുചികരമായ മീൻ വിഭവങ്ങൾ വാങ്ങാവുന്നതാണ്. വ്യത്യസ്ത ഇനങ്ങളിലുളള അറുപതിലേറെ ഫ്രഷ് ഫിഷ്, മുപ്പതിലധികം ഉണക്ക മീനുകൾ, വ്യത്യസ്തങ്ങളായ മാരിനേറ്റഡ് ഫിഷുകൾ തുടങ്ങിയവ മേളയിൽ ലഭ്യമാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp