
തിരുവനന്തപുരം: തിരിച്ചിറക്കത്തിന് ബ്രേക്കിട്ട് സ്വർണവില വീണ്ടും ഉയരുന്നു. സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. 22 കാരറ്റ് ഒരു പവൻ സ്വർണത്തിൻ്റെ വില 920 രൂപ വർദ്ധിച്ച് ഇന്ന് 92,120 രൂപയായി. ഒരു ഗ്രാമിന് 115 രൂപ വർധിച്ച് 11,515 രൂപയായി. ഇന്നലെ 91,200 രൂപയായിരുന്നു.
18 കാരറ്റ് സ്വർണവില ഗ്രാമിന് 105 രൂപ ഉയർന്ന് 9,530 രൂപ. വെള്ളിവില ഗ്രാമിന് 5 രൂപ താഴ്ന്ന് 165 രൂപയിലുമെത്തി. ഒക്ടോബർ 21ന് സ്വർണവില ഈ മാസത്തെ ഉയർന്ന നിരക്കിൽ എത്തിയിരുന്നുവെങ്കിലും പിന്നീട് കുറഞ്ഞും കൂടിയും ഇരിക്കുകയാണ്.
അതേസമയം സ്വര്‍ണവിലയിലെ വമ്പന്‍ കുതിച്ചുച്ചാട്ടം നടന്നതിന് പിന്നാലെ ഉപയോക്താക്കള്‍ കയ്യിലുണ്ടായിരുന്ന സ്വര്‍ണം മാറ്റിവാങ്ങുന്ന ട്രെന്‍ഡ് വന്‍തോതില്‍ വര്‍ധിച്ചിരിക്കുകയാണ്. വില കൂടിയാലും കുറഞ്ഞാലും സുരക്ഷിത നിക്ഷേപമെന്ന നിലയിലാണ് ആളുകള്‍ സ്വര്‍ണത്തെ കാണുന്നത്.







