spot_imgspot_imgspot_img

കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്തിൽ 18 വീടുകളുടെ താക്കോല്‍ദാനം 29 ന്

Date:

തിരുവനന്തപുരം: കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ലൈഫ് പദ്ധതിയിലുള്‍പ്പെടുത്തി ഒന്നാംഘട്ടമായി നിര്‍മ്മിച്ച 18 വീടുകളുടെ താക്കോല്‍ ദാനവും ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടില്‍ നിര്‍മ്മിക്കുന്ന പഠന ഗവേഷണ കേന്ദ്രത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനവും ഒക്ടോബര്‍ 29ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിര്‍വഹിക്കും.

ബ്ലോക്ക് പഞ്ചായത്ത് ഇഎംഎസ് ഹാളില്‍ വൈകീട്ട് 3ന് നടക്കുന്ന ചടങ്ങില്‍ കിളിമാനൂര്‍ ഭൂമിമിത്ര ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍ ഉത്പ്പാദിപ്പിക്കുന്ന ബ്രാന്റഡ് കുത്തരി കെ എം ആര്‍ റൈസിന്റെ വിതരണോദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ നിര്‍വഹിക്കും.

ബ്ലോക്ക് പഞ്ചായത്തിലെ മികച്ച സംരംഭകയായ ജെ സന്ധ്യയെ അടൂര്‍ പ്രകാശ് എം.പി ആദരിക്കും. ബ്ലോക്ക് പഞ്ചായത്തിന്റെ കഴിഞ്ഞ 5 വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങളുടെ വിവരങ്ങളടങ്ങിയ വികസന പത്രിക വി.ജോയി എം.എല്‍.എ പ്രകാശനം ചെയ്യും.

കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വിവിധ വാര്‍ഷിക പദ്ധതികളില്‍ ഉള്‍പ്പെടുത്തി 5 കോടി 92 ലക്ഷം രൂപ വകയിരുത്തി പട്ടികജാതി ഭൂരഹിത ഭവനരഹിത ഗുണഭോക്താക്കള്‍ക്കായി മൂന്ന് ബ്ലോക്കുകളിലായി നിര്‍മ്മിക്കുന്ന ഭവന സമുച്ചയത്തിന്റെ ഒന്നാമത്തെ ബ്ലോക്കിലെ 18 ഭവനങ്ങളാണ് പണിപൂര്‍ത്തിയാക്കി കൈമാറുന്നത്. സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ ഉള്‍പ്പെടുത്തി അനുവദിച്ച ഒരു കോടി രൂപ വിനിയോഗിച്ചാണ് ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടില്‍ പഠന ഗവേഷണ കേന്ദ്രം നിര്‍മിക്കുന്നത്.

ഒ എസ് അംബിക എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കോസ്റ്റ് ഫോര്‍ഡ് ജോയിന്റ് ഡയറക്ടര്‍ സാജന്‍ പി ബി, ലൈഫ് മിഷന്‍ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറും തദ്ദേശ സ്വയംഭരണ വകുപ്പ് (റൂറല്‍) ഡയറക്ടറുമായ അപൂര്‍വ ത്രിപാഠി, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ സുധാകരന്‍, ലൈഫ് മിഷന്‍ ഡെപ്യൂട്ടി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അന്‍വര്‍ ഹുസൈന്‍, കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി പി മുരളി, സെക്രട്ടറി ബിനില്‍ എസ് തുടങ്ങിയവര്‍ പങ്കെടുക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്  

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്   ​കഴക്കൂട്ടം: കൂട്ടുകാരായ രണ്ട് കൗമാരക്കാരെ ദിവസങ്ങളുടെ വ്യത്യാസത്തിൽ...

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...
Telegram
WhatsApp