spot_imgspot_imgspot_img

തിരുവനന്തപുരത്തു നിന്ന് കന്യാകുമാരിയിലേക്ക് കടത്തിയ 15 ലക്ഷം രൂപ വിലയുള്ള നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

Date:

തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്ന് കന്യാകുമാരിയിലേക്ക് കടത്തിയ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. 15 ലക്ഷം രൂപ വിലയുള്ള നിരോധിത ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. സംഭവത്തിൽ നാല് പേരെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തു.

നാഗർകോവിൽ സ്വദേശി അരുൾ ജീവൻ (38), പാറശാല സ്വദേശി സുനിൽ (51), തിരുവനന്തപുരം സ്വദേശി വിനോദ് കുമാർ (41), ബീമാപ്പള്ളി സ്വദേശി നവാസ് (36) എന്നിവരെയാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം നാഗർകോവിലിൽ വച്ചാണ് സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തത്.

301 കിലോ ഗുഡ്കയോടൊപ്പം രണ്ട് കാറുകൾ, ആറ് മൊബൈൽ ഫോണുകൾ എന്നിവയും ഇവരിൽ നിന്നും പിടിച്ചെടുത്തു. തിരുവനന്തപുരം ബീമാപ്പള്ളിയിൽ നിന്നാണ് ഇവർ സാധനങ്ങൾ കടത്തിയത്. കന്യാകുമാരി ജില്ലയിലെ കടകളിലേയ്‌ക്കാണ് ഇവർ സാധനങ്ങൾ എത്തിച്ചിരുന്നത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക സംഘം നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp