spot_imgspot_imgspot_img

ബംഗാൾ ഉൾക്കടലിൽ ‘മോൻതാ’ ചുഴലിക്കാറ്റ്; കേരളത്തിൽ മഴ തുടരും

Date:

തിരുവനന്തപുരം: അതിതീവ്ര ന്യൂനമർദം ( Deep Depression ) തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെയും അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെയും മുകളിലായി ‘മോൻതാ’ (Montha) ചുഴലിക്കാറ്റായി (Cyclonic Storm) ശക്തി പ്രാപിച്ചു സ്ഥിതി ചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു .

ഇത് വടക്കു പടിഞ്ഞാറ് ദിശയിൽ നീങ്ങി, ഒക്ടോബർ 28-നു രാവിലെയോടെ ഒരു തീവ്ര ചുഴലിക്കാറ്റായി (Severe Cyclonic Storm) വീണ്ടും ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. ഒക്ടോബർ 28-നു വൈകുന്നേരം/രാത്രിയോടെ ആന്ധ്രാപ്രദേശ് തീരത്ത് മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിൽ കാക്കിനടക്കു സമീപം തീവ്ര ചുഴലിക്കാറ്റായി മണിക്കൂറിൽ പരമാവധി 110 കിലോമീറ്റർ വരെ വേഗതയിൽ ഇത് കരയിൽ പ്രവേശിക്കാനും സാധ്യതയുണ്ട്.

അറബിക്കടലിൽ തീവ്ര ന്യൂനമർദം തുടരുന്നു

മധ്യ കിഴക്കൻ അറബിക്കടലിനു മുകളിലായി തീവ്രന്യൂനമർദം (Depression) സ്ഥിതി ചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു . ഇത് അടുത്ത 48 മണിക്കൂറിനുള്ളിൽ മധ്യ കിഴക്കൻ അറബിക്കടലിലൂടെ വടക്ക് – വടക്കു കിഴക്കൻ ദിശയിൽ നീങ്ങാൻ സാധ്യതയുണ്ട് .

കേരളത്തിൽ അടുത്ത 5 ദിവസം നേരിയ/ ഇടത്തരം മഴയോ ഇടിയോടുകൂടിയ മഴക്കോ സാധ്യതയുണ്ട് . ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp