spot_imgspot_imgspot_img

എസ്.ഐ.ആർ നടപ്പിലാക്കുന്നത് ബിജെപിയുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ: റസാഖ് പാലേരി

Date:

തിരുവനന്തപുരം: ആർഎസ്എസ് ലക്ഷ്യം വെക്കുന്ന സംഖ്യ രാഷ്ട്ര നിർമിതിയുടെ മുന്നൊരുക്കത്തിന്റെ ഭാഗമാണ് എസ്ഐആറിലൂടെ ബിജെപി ഭരണകൂടം നടപ്പാക്കാൻ ശ്രമിക്കുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി. എസ് ഐ ആറിനെതിരെ വ്യാപകമായ പരാതികളും ആരോപണങ്ങളും നിലനിൽക്കെ, വോട്ടർ പട്ടിക പരിഷ്കരണവുമായി മുന്നോട്ട് പോകാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം പ്രതിഷേധാർഹമാണ്.

ബിജെപിയുടെ ഫാസിസ്റ്റ് താല്പര്യങ്ങൾ നടപ്പാക്കുന്നതിനുള്ള ഏജന്റായി തെരഞ്ഞെടുപ്പ് കമ്മീഷൻ മാറി. സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ധൃതിപ്പെട്ട് കാര്യങ്ങൾ തീരുമാനിക്കുന്നതിൽ ദുരൂഹതയുണ്ട്.

വോട്ടർപ്പട്ടിക പരിഷ്കരണത്തിന്റെ മറവിൽ വ്യാപകമായ പുറന്തള്ളലാണ് രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്നത്. ബിഹാറിൽ 65 ലക്ഷം പേരുടെ വോട്ടവകാശമാണ് ഇത്തരത്തിൽ റദ്ദ് ചെയ്തത്.

വോട്ടവകാശം റദ്ദ് ചെയ്യപ്പെടുകയെന്നാൽ ജനാധിപത്യ പ്രക്രിയയിൽ നിന്ന് പുറന്തള്ളപ്പെടുക എന്നാണർത്ഥം. പൗരത്വ നിയമഭേദഗതിയിലൂടെ നടപ്പാക്കാനുദ്ദേശിക്കുന്ന പുറന്തള്ളൽ എസ് ഐ ആറിലൂടെ രാജ്യത്ത് നടപ്പാക്കുകയാണ്. ഇതിലൂടെ ബി ജെ പി യുടെ താല്പര്യങ്ങളാണ് സംരക്ഷിക്കപ്പെടുന്നത്.

രാജ്യവ്യാപകമായി എസ് ഐ ആർ നടപ്പിലാക്കുമ്പോൾ കോടിക്കണക്കിന് വോട്ടർമാർക്കാണ് ജനാധിപത്യപരമായ അവകാശം നിഷേധിക്കപ്പെടാൻ പോകുന്നത്. ബി ജെ പി യുടെ രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി രാജ്യത്ത് നടപ്പിലാക്കുന്ന പുറന്തള്ളൽ പദ്ധതികൾക്കെതിരെ രാജ്യവ്യാപക പ്രതിഷേധമുയരണമെന്ന് റസാഖ് പാലേരി പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp