spot_imgspot_imgspot_img

മന്ത്രവാദത്തിന് വഴങ്ങിയില്ലെന്ന് ആരോപിച്ച് ഭാര്യയുടെ മുഖത്ത് ഭർത്താവ് തിളച്ച മീൻ കറിയൊഴിച്ചു

Date:

കൊല്ലം: മന്ത്രവാദത്തിന് തയ്യാറാവാത്തതിന്‍റെ വൈരാഗ്യത്തിൽ ഭാര്യയുടെ മുഖത്ത് തിളച്ച മീൻകറി ഒഴിച്ചു. കൊല്ലത്താണ് സംഭവം. സംഭവത്തിൽ കൊല്ലം ചടയമംഗലം സ്വദേശി സജീർ അറസ്റ്റിലായി. കൊല്ലം ആയൂർ വയ്ക്കലിൽ ഇട്ടിവിള തെക്കേതിൽ റജുല (35) യ്ക്കാണ് മുഖത്ത് പൊള്ളലേറ്റത്.

ഇന്നലെ രാവിലെ 9 മണിയോടുകൂടിയാണ്‌ സംഭവം. ഭാര്യ റജുലയ്ക്ക് മുഖത്തും കഴുത്തിനും ഗുരുതരമായ പരുക്കേറ്റത്. കഴിഞ്ഞ കുറച്ചു നാളുകളായി റെജിലയുടെ ദേഹത്ത് സാത്താൻ കൂടിയിരിക്കുന്നു എന്നു പറഞ്ഞുകൊണ്ട് അഞ്ചൽ ഏറത്തുള്ള മന്ത്രവാദിയുടെ അടുത്ത് റജുലയെ സജീർ കൊണ്ടുപോയിരുന്നു.

ചില മന്ത്രിവാദപരമായ കാര്യങ്ങൾ വീട്ടിൽ വച്ച് ചെയ്യാൻ മന്ത്രിവാദി ആവശ്യപ്പെടുകയായിരുന്നു. മുഖത്ത് ഭസ്മം തേയ്ക്കുക, മുടി അഴിച്ചിടുക എന്നിവയാണ് റജുലയോട് നിർദേശിച്ചിരുന്നത്. ഉസ്താദ് പറഞ്ഞത് കുടോത്രമാണെന്ന് പറഞ്ഞതിനെ തുടർന്നാണ് ക്രൂരപീഡനം നടത്തിയത്.

രണ്ടുപേരും തമ്മില്‍ വഴക്കുണ്ടായി. ഇതിന്റെ വൈരാഗ്യത്തിലാണ് അടുപ്പിലുണ്ടായിരുന്ന മീൻ കറിയെടുത്ത് സജീർ റജുലയുടെ മുഖത്തേക്ക് തട്ടിത്തെറിപ്പിക്കുകയായിരുന്നു. റജുലയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp