spot_imgspot_imgspot_img

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസില്‍ മോഷണശ്രമം നടത്തിയ സംഭവം; രണ്ട് തമിഴ്‌നാട്‌ സ്വദേശികള്‍ക്ക് ശിക്ഷ വിധിച്ച് കോടതി

Date:

തിരുവനന്തപുരം: കെ എസ്‌ ആര്‍ ടി സി ബസില്‍ യാത്രക്കാരിയുടെ പേഴ്‌സ്‌ തട്ടിപ്പറിച്ച് രക്ഷപെട്ട കേസിൽ പ്രതികളായ തമിഴ്‌നാട്‌ സ്വദേശിനികള്‍ക്ക്‌ തടവ് ശിക്ഷ വിധിച്ച് കോടതി. തെങ്കാശി സ്വദേശിനി മഹേശ്വരി, അഡയാര്‍ സ്വദേശിനി പാര്‍വ്വതി എന്നിവരെയാണ് ഒരു വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിച്ചത്. രണ്ടായിരം രൂപ പിഴ ഒടുക്കാനും വിധിയിൽ പറയുന്നു.

തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴത്തുക പേഴ്സിന്‍റെ ഉടമസ്ഥയ്ക്ക് നല്‍കാനും ഉത്തരവിട്ടു. ബി എൻ എസ് മുന്നൂറ്റിനാലാം വകുപ്പ്‌ അനുസരിച്ചുള്ള സ്‌നാച്ചിംഗ്‌ കുറ്റത്തിനാണ്‌ ശിക്ഷ. കഴിഞ്ഞ ജൂലൈ ഒന്നിന് തിരുവനന്തപുരം അമ്പലംമുക്ക് ബസ് സ്റ്റോപ്പില്‍വെച്ചായിരുന്നു പ്രതികളുടെ മോഷണശ്രമം. യാത്രക്കാരിയുടെ പഴ്സ് തട്ടിയെടുത്ത് ഓടാന്‍ ശ്രമിച്ച പ്രതികളെ പേരൂര്‍ക്കട പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...
Telegram
WhatsApp