spot_imgspot_imgspot_img

വർക്കല മിനി സിവിൽ സ്റ്റേഷനിൽ ആരംഭിച്ച റീസർ വെ സൂപ്രണ്ട് ഓഫീസ് ഉദ്ഘാടനം ചെയ്തു

Date:

തിരുവനന്തപുരം: ഡിജിറ്റൽ സർവെയുടെ ഭാഗമായി സംസ്ഥാനത്ത് ഫീൽഡ് സർവെ ആരംഭിച്ച 539 വില്ലേജുകളിൽ 296 ഫീൽഡ് സർവെ പൂർത്തിയാക്കി. 48 വില്ലേജുകളിൽ 13 വിജ്ഞാപനം പുറപ്പെടുവിച്ച് സർവെ രേഖകൾ റവന്യൂ ഭരണത്തിന് കൈമാറിയതായും മന്ത്രി പറഞ്ഞു. വർക്കല മിനി സിവിൽ സ്റ്റേഷനിൽ ആരംഭിച്ച റീസർ വെ സൂപ്രണ്ട് ഓഫീസ് ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

മൂന്ന് ഘട്ടങ്ങളിലായി ആരംഭിച്ച ഡിജിറ്റൽ സർവെ യിലൂടെ 62.56 ലക്ഷം കൈവശങ്ങളിലായി 8.52 ലക്ഷം ഹെക്ടർ ഭൂമി അളന്നു കഴിഞ്ഞു. റവന്യൂ, സർവെ, രജിസ്ട്രേഷൻ വകുപ്പുകളിലെ ഭൂ സേവനങ്ങൾ സംയോജിപ്പിച്ച് സമഗ്രമായ എൻ്റെ ഭൂമി പോർട്ടൽ മുഖേന കാര്യക്ഷമതയുള്ള ഭൂ മാനേജ്മെൻ്റ് സംവിധാനം ഏർപ്പെടുത്തി രാജ്യത്തിനു തന്നെ മാതൃകയായി ഡിജിറ്റൽ സർവെ മുന്നേറുകയാണ്.

താലൂക്ക് അടിസ്ഥാനത്തിൽ ആരംഭിക്കുന്ന സർവെ സുപ്രണ്ട് ഓഫീസുകൾ ഭൂ ഭരണത്തെ കൂടുതൽ ജനകീയവും കാര്യക്ഷമവുമാക്കുന്നതിന് ഉപകരിക്കും. തലസ്ഥാന ജില്ലയിലെ ഉയർന്ന ജനസാന്ദ്രതയും കൈവശങ്ങളുടെ ആധിക്യവും കാരണം സർവെ പ്രവർതനങ്ങൾ വളരെ സങ്കീർണമാണ്. ഓരോ താലൂക്കിലും സർവെ സൂപ്രണ്ട് സ്ഥാപിക്കപ്പെടുന്നതിലൂടെ ഡിജിറ്റൽ സർവെയിൽ ഫലപ്രദമായ നിരീക്ഷണവും വേഗത്തിലുള്ള പരാതി പരിഹാരവും സാധ്യമാകും.

വർക്കല താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ വി ജോയ് എം എൽ എ അധ്യക്ഷത വഹിച്ചു. താലൂക്ക് പരിധിയിലെ ഒൻപത് പേർക്കുള്ള പട്ടയവും ചടങ്ങിൽ എം എൽ എ വിതരണം ചെയ്തു.

വർക്കല മുനിസിപ്പൽ ചെയർമാൻ കെ എം ലാജി, വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ജി. സ്മിത സുന്ദരേശൻ, വെട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ സുനിൽലാൽ, ജില്ലാ പഞ്ചായത്ത് അംഗം വി പ്രിയദർശിനി, സർവെ അസിസ്റ്റൻ്റ് ഡയറക്ടർ എസ്. കനക സെൽവം തുടങ്ങിയവർ സംസാരിച്ചു. സർവെ അഡീഷണൽ ഡയറക്ടർ പി എസ് സതീഷ് കുമാർ സ്വാഗതവും സർവെ ജോയിൻ്റ് ഡയറക്ടർ കെ എം സുനിൽ നന്ദിയും പറഞ്ഞു.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഒറ്റദിവസം പന്ത്രണ്ടോളം പാമ്പുകടി കേസുകള്‍; കേരളത്തില്‍ പാമ്പുകടി കേസുകള്‍ കൂടുന്നു

തിരുവനന്തപുരം: കേരളത്തില്‍ പാമ്പുകടിയേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നു. ശനിയാഴ്ച മാത്രം...

വിവാഹിതനായ യുവാവും പെണ്‍സുഹൃത്തും ഒരു കയറില്‍ തൂങ്ങി മരിച്ച നിലയില്‍; ഇരുവരും പ്രണയത്തില്‍

തൃശ്ശൂര്‍: മാളയില്‍ യുവാവും യുവതിയും വാടക വീട്ടില്‍ ഒരേ കയറില്‍ തൂങ്ങിമരിച്ച...

ഇറാന്‍-യു.എസ് രണ്ടാംഘട്ട ചര്‍ച്ച നടക്കില്ല; പ്രതിനിധി സംഘം പാക് യാത്ര റദ്ദാക്കിയെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ഇറാനും യുഎസുമായി പാകിസ്താനിലെ ഇസ്ലാമാബാദില്‍ നടക്കും എന്നു കരുതിയിരുന്ന രണ്ടാംറൗണ്ട്...

നിതിൻ രാജിന്റെ മരണം: ഏപ്രിൽ 28-ന് നടക്കുന്ന കേരള ഹർത്താലിന് ഐക്യദാർഢ്യം: വെൽഫെയർ പാർട്ടി

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ കടുത്ത ജാതി വിവേചനത്തെ തുടർന്ന്...
Telegram
WhatsApp