spot_imgspot_imgspot_img

അന്താരാഷ്ട്ര മത്സ്യത്തൊഴിലാളി വനിതാ ദിനാചരണം; കൂട്ടയോട്ടം സംഘടിപ്പിച്ചു

Date:

തിരുവനന്തപുരം: അന്താരാഷ്ട്ര മത്സ്യത്തൊഴിലാളി വനിതാ ദിനാചരണത്തിൻ്റെ ഭാഗമായി കൂട്ടയോട്ടം സംഘടിപ്പിച്ചു. തിരുവനന്തപുരം ജില്ലയിലെ തീരദേശ റോഡിലൂടെ നടത്തിയ “അവകാശ സംരക്ഷണ റാലി”യ്ക്ക് തുമ്പ സെൻ്റ് സേവ്യേഴ്സ് കോളേജിൽ സ്വീകരണം നൽകി.

സ്വീകരണം കോളജ് മാനേജർ ഡോ. ഫാ സണ്ണി ജോസ് എസ്. ജെ ഉദ്ഘാടനം ചെയ്തു. തീരദേശ ജനതയുടെ പ്രശ്നങ്ങൾ പരിഹരിക്കാത്തിടത്തോളം കാലം കേരളത്തിൻ്റെ വികസനം ഭാഗികമായിരിക്കുമെന്നും അവരുടെ പരാതികൾ കേൾക്കാൻ ഭരണാധികാരികൾ തയ്യാറാകണമെന്നും ഫാ സണ്ണി ജോസ് എസ്. ജെ പറഞ്ഞു.

തീരദേശ വനിതകളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിൻ്റെ ഭാഗമായി കോളജിൽ സംഘടിപ്പിച്ച കൂട്ട ഓട്ടം കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. തോമസ് സ്കറിയ ഫ്ലാഗ് ഓഫ് ചെയ്തു. ​റാലിക്കു നേതൃത്വം നൽകിയ വനിതാ നേതാക്കളായ സിസ്റ്റർ മേഴ്സി മാത്യു, ജെനറ്റ് ക്ലീറ്റസ് എന്നിവർ റാലിയുടെ ലക്ഷ്യങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾക്ക് അവബോധം നൽകി. മത്സ്യത്തൊഴിലാളി വനിതകളുടെ അവകാശങ്ങളെക്കുറിച്ച് യുവതലമുറ ബോധവാന്മാരാകേണ്ടതിന്റെ ആവശ്യകതയും വ്യക്തമാക്കി.

കോളജ് വൈസ് പ്രിൻസിപ്പൽ സബ് ലഫ്. രാജേഷ് എം., അക്കാദമിക് കോർഡിനേറ്റർ ഫാ. ഡോ. ഷിബു ജോസഫ് എസ്. ജെ., ബർസാർ ഫാ. ഡോ. ബിജു ജോലി എസ്.ജെ. സേവ്യർ ഔട്ട് റീച്ച് സർവ്വീസ് കോർഡിനേറ്റർ ഫാ. ഡോ. ഡൊമിനിക് ജോസഫ് എസ്.ജെ. , ഡോ. ഗിഫ്റ്റി എൽസ വർഗീസ് എന്നിവർ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും റാലിക്ക് കോളേജിന്റെ പിന്തുണയും ഐക്യദാർഢ്യവും അറിയിക്കുകയും ചെയ്തു.

കോളജിലെ സേവ്യർ ഔട്ട്‌റീച്ച് സർവ്വീസ് (XOS), എൻ.സി.സി നേവി, എൻ.സി.സി ആർമി, എൻ.എസ്.എസ്, വിമൻസ് സ്റ്റഡീസ് സെൻ്റർ, ഐക്കഫ് തുടങ്ങിയ ക്ലബ്ബുകളുടെ നേതൃത്വത്തിൽ റാലിയെ സ്വീകരിച്ചു. ഡോ. രമേഷ് പി. ഡോ. ലിസ ലിയോൺ, ഡോ. പ്രിയ പി.എസ് എന്നിവർ റാലി നേതാക്കളെ ഹാരമണിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പാമ്പ് കടിയേറ്റാല്‍ ഉടന്‍ 108-ല്‍ വിൡുക; ആന്റിവെനം ഉള്ള ആശുപത്രിയില്‍ എത്തിക്കും; ഉഷ്ണ തരംഗത്തില്‍ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് ആളുകള്‍ മരിക്കുന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗ...

കുന്നത്തൂർ ജെ പ്രകാശിന്റെ കവിതാസമാഹാരം “നീർത്തുള്ളികൾ” പ്രകാശനം ചെയ്തു

തിരുവനന്തപുരം : പ്രശസ്ത കവിയും ഗാനരചയിതാവും ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന...

മുണ്ടത്തിക്കോട് ദുരന്തം; കരാറുകാരന്‍ സതീശനും മരിച്ചു; മരണം സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രി നിര്‍മാണശാലയിലുണ്ടായ ഭീകര സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ്...
Telegram
WhatsApp