spot_imgspot_imgspot_img

സി കെ നായിഡു ട്രോഫിയിൽ കേരളത്തിന് പഞ്ചാബിനോട് തോൽവി

Date:

ചണ്ഡീഗഢ് : സി കെ നായിഡു ട്രോഫിയിൽ കേരളത്തെ തകർത്ത് പഞ്ചാബ്. ഒരിന്നിങ്സിനും 37 റൺസിനുമായിരുന്നു പഞ്ചാബിൻ്റെ വിജയം. കേരളത്തിൻ്റെ ആദ്യ ഇന്നിങ്സ് സ്കോറായ 202നെതിരെ നാല് വിക്കറ്റിന് 438 റൺസെന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു പഞ്ചാബ്. തുടർന്ന് 236 റൺസിൻ്റെ ലീഡ് വഴങ്ങിയ കേരളം രണ്ടാം ഇന്നിങ്സിൽ 199 റൺസിന് ഓൾ ഔട്ടായി. ഇതോടെയാണ് പഞ്ചാബ് കൂറ്റൻ വിജയം സ്വന്തമാക്കിയത്.

അവസാന ദിവസം കളി തുടങ്ങുമ്പോൾ ആറ് വിക്കറ്റിന് 131 റൺസെന്ന നിലയിലായിരുന്നു കേരളം. നാല് വിക്കറ്റ് ശേഷിക്കെ 105 റൺസായിരുന്നു ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ വേണ്ടത്.എന്നാൽ ക്യാപ്റ്റൻ്റെ ഇന്നിങ്സുമായി ഒരറ്റത്ത് ഉറച്ച് നിന്ന അഭിജിത് പ്രവീണൊഴികെ മറ്റാർക്കും ഭേദപ്പെട്ട ബാറ്റിങ് കാഴ്ച വയ്ക്കാനായില്ല.

വിജയ് വിശ്വനാഥും കൈലാസ് ബി നായരും ചെറുത്തുനില്പിന് ശ്രമം നടത്തി. 78 പന്തുകൾ നേരിട്ട വിജയ് ഏഴ് റൺമായി മടങ്ങി. 45 പന്തുകളിൽ നിന്ന് നാല് റൺസെടുത്ത് കൈലാസും പുറത്തായി. തുടർന്നെത്തിയ അനുരാജും പവൻരാജും ചെറിയ സ്കോറുകളിൽ പുറത്തായതോടെ കേരളത്തിൻ്റെ ഇന്നിങ്സിന് അവസാനമായി.

ഒരറ്റത്ത് 74 റൺസുമായി അഭിജിത് പ്രവീൺ പുറത്താകാതെ നിന്നു. പത്ത് ബൌണ്ടറികൾ അടങ്ങുന്നതായിരുന്നു അഭിജിത്തിൻ്റെ ഇന്നിങ്സ്. അഭിജിത്ത് തന്നെയാണ് കേരളത്തിൻ്റെ ടോപ് സ്കോറർ. പഞ്ചാബിന് വേണ്ടി ഹർജാസ് സിങ് ടണ്ഡൻ, ഇമൻജ്യോത് സിങ് ചഹൽ, ഹർഷദീപ് സിങ് എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp