spot_imgspot_imgspot_img

തിരുവനന്തപുരത്ത് ബസിന്റെ വാതിലില്‍ കുടുങ്ങി വിദ്യാര്‍ത്ഥിയുടെ കൈവിരലൊടിഞ്ഞു

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബസിന്റെ വാതിലില്‍ കുടുങ്ങി വിദ്യാര്‍ത്ഥിയുടെ കൈവിരലൊടിഞ്ഞു. കോവളത്താണ് സംഭവം നടന്നത്. ക്രൈസ്റ്റ് നഗര്‍ സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥി കര്‍ത്തിക്കി(12)നാണ് പരിക്കേറ്റത്.

പ്രൈവറ്റ് ബസ്സില്‍ വച്ചാണ് അപകടം നടന്നത്. വ്യാഴാഴ്ച വൈകീട്ട് ആറരയോടെ കോവളം ജംഗ്ഷനിലായിരുന്നു സംഭവം. ബസിൽ കയറുന്നതിനിടെ യാത്രികരിലൊരാള്‍ അശ്രദ്ധമായി വാതില്‍ വലിച്ചടയ്ക്കുകയായിരുന്നു. വാതിലിനിടയില്‍ ഞെരിഞ്ഞമര്‍ന്ന് കുട്ടിയുടെ വലതുകൈയിലെ ചൂണ്ടുവിരലാണ് ഒടിഞ്ഞത്.

ജംഗ്ഷനുസമീപത്തെ സെന്ററിലെ ട്യൂഷനുശേഷം സഹോദരിയ്ക്കൊപ്പം വാഴമുട്ടത്തുള്ള വീട്ടിലേക്കു പോകുന്നതിന് ബസിൽ കയറുമ്പോഴായിരുന്നു കുട്ടിക്ക് അപകടമുണ്ടായത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...

വീട് നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയതായി പരാതി: നിർമ്മാണ സ്ഥാപന ഉടമകൾക്കെതിരെ കേസ് ​

വീട് നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയതായി പരാതി: നിർമ്മാണ സ്ഥാപന...
Telegram
WhatsApp