spot_imgspot_imgspot_img

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വർണം കാണാതായ സംഭവം; ക്ഷേത്രം ജീവനക്കാരുടെ നുണപരിശോധനയ്ക്ക് കോടതി അനുമതി

Date:

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് 13 പവൻ സ്വർണം കാണാതായ സംഭവത്തിൽ ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതി അനുമതി. 6 ജീവനക്കാരെ നുണപരിശോധന നടത്താനാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് അനുമതി. ഫോർ‌ട്ട് പൊലീസ് നൽകിയ അപേക്ഷയിലാണ് സുപ്രധാന ഉത്തരവ് വന്നിരിക്കുന്നത്. ജീവനക്കാരുടെ അനുമതിപത്രം വാങ്ങണമെന്നും നിര്‍ദേശമുണ്ട്.

ശ്രീകോവിലിന്റെ വാതിൽ സ്വർണം പൂശാൻ സ്ട്രോങ്ങ്‌ റൂമിൽ നിന്ന് എടുത്ത സ്വർണത്തിൽ നിന്നാണ് 13 പവൻ കാണാതായത്. ഇക്കഴിഞ്ഞ മെയ് 7 നും 10 നും ഇടയിലുള്ള ദിവസത്തിലായിരുന്നു കവർച്ച എന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ ക്ഷേത്രം മാനേജർ ആണ് പൊലീസിൽ പരാതി നൽകിയത്. കാണാതായ 13 പവനും പിന്നീട് കണ്ടെത്തിയിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കടുത്ത ചൂടിനെ മറിക്കടന്ന്‌ പൂരനഗരിയിൽ ജനസാഗരം; തൃശൂരിൽ പൂരം കൊട്ടിക്കയറുന്നു

തൃശ്ശൂർ: കടുത്ത ചൂടിനെ മറിക്കടന്ന്‌ തൃശ്ശൂരിൽ പൂരാവേശം. മുണ്ടത്തിക്കോട് വെടിക്കെട്ട് പുര...

ഡൽഹിയിൽ ടേക്ക് ഓഫിനിടെ വിമാനത്തിന് തീപിടിച്ചു; ആറു പേര്‍ക്ക് പരിക്ക്

ഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനത്തിന് തീപിടിച്ചു. സ്വിസ് എയർ...

പ്രശസ്ത ഫോട്ടോഗ്രാഫര്‍ രഘു റായ് അന്തരിച്ചു

ഡൽഹി: പ്രസിദ്ധനായ ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റ് രഘു റായ് (83) അന്തരിച്ചു....

വൈറ്റ്ഹൗസ് മാധ്യമ പ്രവര്‍ത്തകരുടെ അത്താഴവിരുന്നിനിടെ വെടിവെപ്പ്; വലിയ കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെയാണ് വധശ്രമം ഉണ്ടാകാറുള്ളതെന്ന് ട്രംപ്

വാഷിങ്ടണ്‍: വൈറ്റ്ഹൗസ് മാധ്യമ പ്രവര്‍ത്തകരുടെ അത്താഴവിരുന്നിനിടെ വാഷിങ്ടണ്‍ ഹില്‍ട്ടണ്‍ ഹോട്ടലില്‍ വെടിവെപ്പ്....
Telegram
WhatsApp