spot_imgspot_imgspot_img

ദുരാത്മാവ് കയറിയെന്ന പേരിൽ ആഭിചാരം; യുവതിയെ കൊണ്ട് ബലമായി മദ്യം കുടിപ്പിച്ചു, ബീഡി കൊണ്ട് പൊള്ളിച്ചു

Date:

കോട്ടയം: കോട്ടയം തിരുവഞ്ചൂരിന് സമീപം ആഭിചാരക്രിയയുടെ പേരില്‍ യുവതിക്ക് ക്രൂരപീഡനം. സംഭവത്തിൽ ഭർത്താവ് അടക്കം മൂന്നുപേർ അറസ്റ്റിലായി. ഭർത്താവ് അഖിൽദാസ്, ഇയാളുടെ അച്ഛൻ ദാസ്, തിരുവല്ല സ്വദേശി മന്ത്രവാദി ശിവദാസ് എന്നിവരാണ് പിടിയിലായത്. തിരുവഞ്ചൂരിലാണ് സംഭവം.

അഖിൽ ദാസിന്റെ ഭാര്യയുടെ ശരീരത്തിൽ ദുരാത്മാവ് കുടിയേറി എന്നാരോപിച്ചായിരുന്നു ആഭിചാരക്രിയ. ആഴ്ചകള്‍ക്ക് മുമ്പാണ് വിവാഹം ചെയ്യുന്നതിനായി യുവതി കോട്ടയം തിരുവഞ്ചൂരിന് സമീപം അഖിലിന്റെ വീട്ടിലെത്തിയത്. അഖിൽദാസിന്റെയും യുവതിയുടെയും പ്രണയ വിവാഹമായിരുന്നു. ഇരുവരും വീട്ടിൽ കഴിയവെ യുവാവിന്റെ അമ്മയാണ് പെൺകുട്ടിയ്ക്ക് മേൽ മരിച്ചുപോയ ബന്ധുക്കളുടെ ദുരാത്മാക്കൾ കയറിയിട്ടുണ്ടെന്ന് പറഞ്ഞത്.

ഈ മാസം രണ്ടാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവാവിന്റെ അമ്മ തന്നെയാണ് ആഭിചാരക്രിയക്കായി ആളെ വിളിച്ചുവരുത്തിയത്. യുവതിക്ക് മദ്യം നൽകുകയും ബീഡി വലിപ്പിക്കുകയും ഭസ്മം തീറ്റിക്കുകയും ചെയ്തു. രാവിലെ ഒമ്പത് മണിക്ക് തുടങ്ങുന്ന ആഭിചാരക്രിയ രാത്രി പത്ത് മണി വരെ നീളുമെന്ന് യുവതി. കാലില്‍ പട്ടുകൊണ്ട് കെട്ടി മദ്യം കുടിപ്പിച്ചെന്നുംദേഹം പൊള്ളിക്കുകയും ചെയ്തു.

ഇതേ തുടർന്ന് യുവതിയുടെ മാനസിക നില തകരാറിലാകുകയായിരുന്നു. വിവരമറിഞ്ഞ് യുവതിയുടെ ബന്ധുക്കൾ മണർകാട് പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നാണ് ഇവരെ പോലീസ് പിടികൂടി റിമാൻഡ് ചെയ്തത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp