spot_imgspot_imgspot_img

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഉജ്ജ്വല വിജയം നേടും; വി ഡി സതീശൻ

Date:

കൊച്ചി: സർക്കാരിൻ്റെ പ്രവർത്തനങ്ങളെ വിചാരണ ചെയ്യുന്ന തിരഞ്ഞെടുപ്പാക്കി തദ്ദേശ തിരഞ്ഞെടുപ്പിനെ മാറ്റുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തദ്ദേശ സ്ഥാപനങ്ങൾ പിടിച്ചെടുക്കുകയല്ല, പകരം സർക്കാരിനെ വിചാരണ ചെയ്യുകയാണ് ലക്ഷ്യമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

ഇപ്പോൾ കേരളം ഭരിക്കുന്നത് ജനവിരുദ്ധസർക്കാർ ആണെന്നുള്ളത് ജനങ്ങളെ ബോധിപ്പിക്കുമെന്നും വി ഡി സതീശൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പിനെ നേരിടാൻ യുഡിഎഫ് സജ്ജമായിക്കഴിഞ്ഞെന്നും ടീം യുഡിഎഫ് ഉജ്ജ്വല വിജയം നേടുമെന്നും വി ഡി സതീശൻ പറഞ്ഞു.

മത്സരത്തിൽ ഒരു പാർട്ടിയെ പോലെ മുന്നണി ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടുമെന്നും കൂട്ടിച്ചേർത്തു. സീറ്റ് വിഭജനത്തിലും സ്ഥാനാർത്ഥി നിർണയത്തിലും യുഡിഎഫ് മുന്നിലാണെന്നും വിസ്മയിപ്പിക്കുന്ന വേഗത്തിലായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ വെൽഫെയർ പാർട്ടി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അത് സ്വീകരിക്കുമെന്നും വിഡി സതീശൻ അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരം കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; അപകടത്തിൽ ഒരു മരണം

തിരുവനന്തപുരം: തിരുവനന്തപുരം കവടിയാറിൽ വൻ അപകടം. വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക്...

വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കണം; അല്ലെങ്കില്‍ പഞ്ചായത്ത് അംഗത്വം രാജിവയ്ക്കും; ഭീഷണിയുമായി നന്നമ്പ്ര പഞ്ചായത്ത് അംഗം

മലപ്പുറം: മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി സതീശന് പിന്തുണ പ്രഖ്യാപിച്ച് ഐക്യദാര്‍ഢ്യവുമായി മലപ്പുറത്ത്...

മുംബൈ കൂട്ടമരണം; മരിച്ചവരുടെ ആന്തരികാവയവം പച്ചനിറം; ശരീരത്തില്‍ എലിവിഷത്തിന്റെ സാന്നിധ്യം; ജീവനനൊടുക്കിയത് തന്നെ..?

മുംബൈ: മഹാരാഷ്ട്രയില്‍ തണ്ണിമത്തന്‍ കഴിച്ചതിനു പിന്നാലെ കുടുംബത്തിലെ നാലു പേര്‍ മരിച്ച...

തമിഴകം ആരു വാഴും.? വിജയ്‌യെ വെട്ടി ഇപിഎസ് മുഖ്യമന്ത്രിക്കസേരയിലേക്ക്.? അണിയറയില്‍ നടക്കുന്നതെന്ത്.?

ചെന്നൈ: തമിഴ്‌നാടിന്റെ അടുത്ത മുഖ്യമന്ത്രി ആരായിരിക്കും. വിജയ് തന്നെ തമിഴ്‌നാടിനെ നയിക്കുമോ...
Telegram
WhatsApp