spot_imgspot_imgspot_img

പള്ളത്തി മീൻപോലെ സോഷ്യൽ മീഡിയാ താരം ഹനാൻഷാ പാടിയ പൊങ്കാലയിലെ പുതിയ ഗാനം ദുബായിൽ പ്രകാശനം ചെയ്തു

Date:

ഏ. ബി. ബിനിൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പൊങ്കാല എന്ന ചിത്രത്തിൻ്റെ ഏറ്റവും പുതിയ ഗാനം ദുബായിൽ നടന്ന ചടങ്ങിലൂടെ പ്രകാശനം ചെയ്തു. ബി.കെ. ഹരിനാരായണൻ രചിച്ച്, രഞ്ജിൻ രാജ് ഈണമിട്ട ഈ ഗാനം സോഷ്യൽ മീഡിയായിലൂടെ തരംഗമായി മാറിയ ഹനാൻഷായാണ് ആലപിച്ചിരിക്കുന്നത്.

പള്ളത്തി മീൻപോലെ എന്നു തുടങ്ങുന്ന ഗാനമായിരുന്നു ഇവിടെ പ്രകാശനം ചെയ്തത്. ദുബായ് എത്തിസലാത്ത് അക്കാഡമിയിൽ നടന്ന വലിയ ചടങ്ങിലാണ് പ്രേഷകർക്ക് ഏറെ ഹരം നൽകി ക്കൊണ്ട് ഹനാൻ ഷാ ലൈവ് പാടിക്കൊണ്ട് ഈ ഗാനം പുറത്തുവിട്ടത്.

ചിത്രത്തിലെ നായിക യാമി സോന, അഭിനേതാക്കളായ സൂര്യ കൃഷ്, ഇന്ദ്രജിത്ത് ജഗജിത് എന്നിവരും സംഘാംഗങ്ങളും പങ്കെടുത്ത നൃത്താവിഷ്ക്കാരത്തോടെയായിരുന്നു ഈ ഗാനത്തിൻ്റെ ലോഞ്ചിംഗ്.

ഏറെ പുതുമയും കാതുകവും നൽകുന്നതായിരുന്നു ഈ ഗാനാവിഷ്ക്കരണവും. ചിത്രത്തിൻ്റെ സംവിധായകൻ, ഏ. ബി. ബിനിൽ, സംഗീത സംവിധായകൻ രഞ്ജിൻ രാജ്, പ്രശസ്ത ഗായിക മിൻമിനി, നിർമ്മാതാക്കളായ ദീപു ബോസ്, അനിൽ പിള്ള, ജഗജിത് എന്നിവരും ചടങ്ങിൽ പങ്കെടുക്കുകയുണ്ടായി.

ഗ്ലോബൽ പിക്ച്ചേർസ് എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ദീപു ബോസ്, അനിൽ പിള്ള, എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

ഒരു ഹാർബറിൻ്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും ആക്ഷൻ മൂഡിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ശ്രീനാഥ് ഭാസി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശ്രീനാഥ് ഭാസി ആക്ഷൻ ഹീറോ ആകുന്ന ആദ്യ ചിത്രം കൂടിയാണിത്.

ബാബുരാജ്, അലൻസിയർ, സുധീർ കരമന,കിച്ചു ടെല്ലസ്, സോഹൻ സീനുലാൽ , മാർട്ടിൻമുരുകൻ, സമ്പത്ത് റാം , രേണു സുന്ദർ, ജീമോൻ ജോർജ്, സ്മിനു സിജോ ശാന്തകുമാരി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp