spot_imgspot_imgspot_img

തിരുവനന്തപുരത്ത് ഡ്രൈഡേയിലടക്കം മദ്യവിൽപ്പന നടത്തുന്നയാളെ പിടികൂടി എക്സൈസ്

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡ്രൈഡേയിലടക്കം മദ്യവിൽപ്പന നടത്തുന്നയാളെ പിടികൂടി എക്സൈസ്. നെടുമങ്ങാട് വിതുര പ്രദേശങ്ങളിലാണ് ഇയാൾ കൂടുതലായും വിൽപന നടത്തിയിരുന്നത്. കൂടം ബാബു എന്ന് വിളിക്കുന്ന ബാബുവാണ് (60) അറസ്റ്റിലായത്.

മരുതാമല പോസ്റ്റ് ഓഫീസ് ജംഗ്ഷന് സമീപമുള്ള വീട്ടിൽ നിന്നും 25 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം വിൽപ്പനയ്ക്കായി സൂക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കൂടാതെ മദ്യം കടത്തുവാനുപയോഗിച്ച ബൈക്കും മദ്യവിൽപ്പനയിലൂടെ ലഭിച്ച 10000 രൂപയും പിടിച്ചെടുത്തു.

നെടുമങ്ങാട് റേഞ്ച് എക്സൈസ് സംഘമാണ് ഇയാളെ പിടികൂടിയത്. പ്രദേശത്ത് മദ്യഷോപ്പുകൾ അടച്ച ശേഷവും ബാബുവിനെ സമീപിച്ചാൽ ബ്ലാക്കിൽ മദ്യം ലഭിക്കുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിവാഹിതനായ യുവാവും പെണ്‍സുഹൃത്തും ഒരു കയറില്‍ തൂങ്ങി മരിച്ച നിലയില്‍; ഇരുവരും പ്രണയത്തില്‍

തൃശ്ശൂര്‍: മാളയില്‍ യുവാവും യുവതിയും വാടക വീട്ടില്‍ ഒരേ കയറില്‍ തൂങ്ങിമരിച്ച...

ഇറാന്‍-യു.എസ് രണ്ടാംഘട്ട ചര്‍ച്ച നടക്കില്ല; പ്രതിനിധി സംഘം പാക് യാത്ര റദ്ദാക്കിയെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ഇറാനും യുഎസുമായി പാകിസ്താനിലെ ഇസ്ലാമാബാദില്‍ നടക്കും എന്നു കരുതിയിരുന്ന രണ്ടാംറൗണ്ട്...

നിതിൻ രാജിന്റെ മരണം: ഏപ്രിൽ 28-ന് നടക്കുന്ന കേരള ഹർത്താലിന് ഐക്യദാർഢ്യം: വെൽഫെയർ പാർട്ടി

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ കടുത്ത ജാതി വിവേചനത്തെ തുടർന്ന്...

‘കലപില’ സമ്മര്‍ ക്യാമ്പിന് നാളെ സമാപനം; പുത്തന്‍ അനുഭവമായി റോബോട്ടിക്സ് ശില്‍പശാല

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷനും (കെഎസ് യുഎം) കേരള ആര്‍ട്സ് ആന്‍ഡ്...
Telegram
WhatsApp