spot_imgspot_imgspot_img

തിരുവനന്തപുരം ഉള്ളൂരിൽ വൃദ്ധയ്ക്ക് നേരെ അയൽവാസിയുടെ ക്രൂര മർദ്ദനം

Date:

തിരുവനന്തപുരം: തിരുവനന്തപുരം ഉള്ളൂരിൽ വൃദ്ധയ്ക്ക് ക്രൂര മർദ്ദനം. അയൽവാസിയാണ് വൃദ്ധയെ അതിക്രൂരമായി ആക്രമിച്ചത്. അതിർത്തി തർക്കത്തിന്റെ പേരിലാണ് മർദനം. ഉള്ളൂർ പുലയനാർക്കോട്ടയിൽ 62 കാരിയായ ഉഷയ്ക്കാണ് മർദ്ദനമേറ്റത്.

അയൽവാസിയായ സന്ദീപാണ് ഉഷയെ മർദിച്ചത്. ഉഷയെ സന്ദീപ് ക്രൂരമായി ആക്രമിക്കുന്നതിന്റെ സിസിടിവി കാമറ ദൃശ്യം പുറത്തുവന്നു. ഉഷയുടെ വീടിന് മുന്നിൽ മതിലു കെട്ടിയപ്പോൾ വഴിക്ക് വീതി കുറഞ്ഞു പോയി എന്ന് പറഞ്ഞായിരുന്നു മർദ്ദനം.

പ്രതിക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. വീട്ടിനുമുന്നിൽ നിന്ന ഉഷയെ അയൽവാസിയായ സന്ദീപ് കല്ലെടുത്ത് ഇടിച്ച് മർദിക്കുകയായിരുന്നു. ആക്രമണത്തിൽ ഉഷയ്ക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉഷ നിലവിൽ മെഡിക്കൽ കോളേജിൽ ICU ൽ ചികിത്സയിൽ തുടരുകയാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഒറ്റദിവസം പന്ത്രണ്ടോളം പാമ്പുകടി കേസുകള്‍; കേരളത്തില്‍ പാമ്പുകടി കേസുകള്‍ കൂടുന്നു

തിരുവനന്തപുരം: കേരളത്തില്‍ പാമ്പുകടിയേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നു. ശനിയാഴ്ച മാത്രം...

വിവാഹിതനായ യുവാവും പെണ്‍സുഹൃത്തും ഒരു കയറില്‍ തൂങ്ങി മരിച്ച നിലയില്‍; ഇരുവരും പ്രണയത്തില്‍

തൃശ്ശൂര്‍: മാളയില്‍ യുവാവും യുവതിയും വാടക വീട്ടില്‍ ഒരേ കയറില്‍ തൂങ്ങിമരിച്ച...

ഇറാന്‍-യു.എസ് രണ്ടാംഘട്ട ചര്‍ച്ച നടക്കില്ല; പ്രതിനിധി സംഘം പാക് യാത്ര റദ്ദാക്കിയെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ഇറാനും യുഎസുമായി പാകിസ്താനിലെ ഇസ്ലാമാബാദില്‍ നടക്കും എന്നു കരുതിയിരുന്ന രണ്ടാംറൗണ്ട്...

നിതിൻ രാജിന്റെ മരണം: ഏപ്രിൽ 28-ന് നടക്കുന്ന കേരള ഹർത്താലിന് ഐക്യദാർഢ്യം: വെൽഫെയർ പാർട്ടി

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ കടുത്ത ജാതി വിവേചനത്തെ തുടർന്ന്...
Telegram
WhatsApp