spot_imgspot_imgspot_img

തിരുവനന്തപുരം നെടുമങ്ങാട് ബിജെപി സ്ഥാനാര്‍ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു

Date:

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ബിജെപി സ്ഥാനാര്‍ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ ആര്‍എസ്എസ് മറ്റൊരു സ്ഥാനാര്‍ഥിയെ നിര്‍ത്തിയതില്‍ മനംനൊന്താണ് ആത്മഹത്യക്ക് ശ്രമിച്ചത്.

നെടുമങ്ങാട് സ്വദേശി ശാലിനി(32)യാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. മഹിളാ മോർച്ച ജില്ലാ സെക്രട്ടറി ശാലിനിയന്ന് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. നെടുമങ്ങാട് പനങ്ങോട്ടേല വാർഡിൽ സ്ഥാനാർത്ഥിയായി ശാലിനിയെ പരിഗണിച്ചിരുന്നു. എന്നാൽ അവസാനം ശാലിനിയെ നേതൃത്വം തഴഞ്ഞുവെന്നാണ് വിവരം. ഇതേ തുടർന്നാണ് ആത്മഹത്യ ശ്രമം എന്നാണ് വിവരം. നെടുമങ്ങാട് പനയ്ക്കോട്ടല വാർഡിലെ സജീവ പ്രവർത്തകയായിരുന്നു ശാലിനി.

ഞായറാഴ്ച പുലർച്ചെ രണ്ടു മണിയോടെ ശാലിനി കൈ ഞരമ്പ് മുറിക്കുകയായിരുന്നു. ശാലിനിയുടെ മകനാണ് ആദ്യം ഇത് കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ശാലിനി നിലവില്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ശാലിനി അപകട നില തരണം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp