spot_imgspot_imgspot_img

റിവോൾവർ റിങ്കോ ടൈറ്റിൽ പ്രകാശനം ചെയ്തു

Date:

താരക പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന റിവോൾവർ റിങ്കോ
എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ, ഉണ്ണി മുകുന്ദൻ, അനു മോൾ എന്നിവരുടെ ഒഫീഷ്യൽ പേജിലൂടെ പ്രകാശനം ചെയ്തിരിക്കുന്നു. റിവോൾവർ റിങ്കു കുട്ടികളെ ഏറെ ആകർഷിക്കുന്ന ഒരു പേരാണ്. അവർ വായിച്ചും കേട്ടറിഞ്ഞതുമായ കാർട്ടൂൺ കഥപാത്രങ്ങളിലെ കൗതുകകരമായ കഥപാത്രം.

ഇത്തരമൊരു പേര് ഈ ചിത്രത്തിനു നൽകിയതും കുട്ടികളെ മുന്നിൽ കണ്ടുകൊണ്ടാണ്. സൂപ്പർ നാച്വർ കഥാപാത്രങ്ങളെ ആരാധിക്കുന്ന നാലു കുട്ടികളും അവർക്കു സഹായകരമാകുന്ന ഒരു ചെറുപ്പക്കാരൻ്റെയും ആത്മബന്ധത്തിൻ്റെ കഥയാണ് നർമ്മമുഹൂർത്തങ്ങളിലൂടെയും ഒപ്പം ഹൃദയസ്പർശിയുമായ മുഹൂർത്തങ്ങളി ലൂടെയും ഈ ചിത്രത്തിലൂടെ കിരൺ നാരായണൻ അവതരിപ്പിക്കുന്നത്.

വിഷ്ണു ഉണ്ണികൃഷ്ണൻ, ബാലതാരങ്ങളായ, ശ്രീപത്യാൻ (മാളികപ്പുറം ഫെയിം) ആദിശേഷ്, വിസാദ് കൃഷ്ണൻ, ധ്യാൻ നിരഞ്ജൻ, എന്നിവരാണ് ഈ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിബി ജോർജ് പൊൻകുന്നമാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസർ.

ലാലു അലക്സ്, സാജു നവോദയാ ,വിജിലേഷ്, ബിനു തൃക്കാക്കര ,അനീഷ്.ജി.മേനോൻ ,ആദിനാട് ശശി, രാജേഷ് അഴീക്കോടൻ, സുരേന്ദ്രൻ പരപ്പനങ്ങാടി, അഞ്ജലി നായർ, ഷൈനി സാറാ ,അർഷ, സൂസൻ രാജ് കെ.പി.ഏ.സി, ആവണി, എന്നിവരും പ്രധാന താരങ്ങളാണ്. കൈതപ്രത്തിൻ്റെ വരികൾക്ക് രഞ്ജിൻ രാജ് ഈണം പകർന്നിരിക്കുന്നു. ഫൈസൽ അലി ഛായാഗ്ദഹണവും അയൂബ് ഖാൻ
എഡിറ്റിംഗും നിർവ്വഹിക്കുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp