spot_imgspot_imgspot_img

തിരുവനന്തപുരം ആഴിമലയിൽ സെൽഫി എടുക്കുന്നതിനിടെ ഒരാളെ കാണാതായി

Date:

തിരുവനന്തപുരം: തിരുവനന്തപുരം ആഴിമലയിൽ സെൽഫി എടുക്കുന്നതിനിടെ ഒരാളെ കാണാതായി. ഇതര സംസ്ഥാനക്കാരുടെ സംഘത്തിലെ ഒരാളെയാണ് കാണാതായത്. കോതമംഗലത്തെ പ്ലൈവുഡ് ഫാക്‌ടറിയിലെ തൊഴിലാളി അസം സ്വദേശി മിഥുൻ ദാസി(29)നെയാണ് കാണാതായത്.

സംഘത്തിലുണ്ടായിരുന്നവരാണ് ഇയാളെ കാണാനില്ലെന്ന് പറഞ്ഞ് വിഴിഞ്ഞം പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഘം സ്ഥലത്തെത്തിയത്. മിഥുൻ ഉൾപ്പെടെ 17 അംഗ തൊഴിലാളി സംഘമാണ് ഇവിടെ വിനോദസഞ്ചാരത്തിനായി എത്തിയത്.

തിരികെ പോകാൻ സമയം മിഥുനെ കാണാത്തതിനെ തുടർന്ന് പരിസരത്തു തിരഞ്ഞുവെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ഇയാൾ തിരികെ എത്തിക്കോളും എന്ന് കരുതി ഇവർ മടങ്ങുകയായിരുന്നു. എന്നാൽ ഇവർ തിരികെ എത്തിയിട്ടും മിഥുൻ ജോലി സ്ഥലത്ത് തിരികെ എത്തിയിരുന്നില്ല. തുടർന്നാണ് പരാതി നൽകിയതെന്ന് വിഴിഞ്ഞം പൊലീസ് പറയുന്നത്.

യുവാവിനെ ക്ഷേത്ര പരിസരത്തു നിന്നു കാണാതായെന്നാണ് സംഘം പറയുന്നത്. മാത്രമല്ല ആഴിമല ശിവക്ഷേത്രത്തിന് പുറകുവശത്തുളള പാറക്കെട്ടിൽ താഴെയുളള പാറയിൽനിന്ന് സെൽഫിയെടുക്കുന്ന യുവാവിനെ കണ്ടിരുന്നതായി പ്രദേശവാസിയും പൊലീസിനെ അറിയിച്ചിരുന്നു.

അതേ ദിവസം ആഴിമല കടലിൽ ഒരാൾ വീഴുന്നതു കണ്ടുവെന്ന ദൃക്സാക്ഷികളിൽ നിന്നുള്ള വിവരത്തെ തുടർന്ന് മൂന്ന് ദിവസങ്ങളായി കോസ്റ്റൽ പൊലീസ് ഉൾപ്പെടെ തിരച്ചിൽ നടത്തി വരുകയാണ്. ഇത് മിഥുൻ ആണോ എന്ന സംശയത്തിലാണ് പോലീസ്. വരും ദിവസങ്ങളിലും തെരച്ചിൽ തുടരുമെന്ന് കോസ്റ്റൽ പൊലീസ് അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പാമ്പ് കടിയേറ്റാല്‍ ഉടന്‍ 108-ല്‍ വിൡുക; ആന്റിവെനം ഉള്ള ആശുപത്രിയില്‍ എത്തിക്കും; ഉഷ്ണ തരംഗത്തില്‍ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് ആളുകള്‍ മരിക്കുന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗ...

കുന്നത്തൂർ ജെ പ്രകാശിന്റെ കവിതാസമാഹാരം “നീർത്തുള്ളികൾ” പ്രകാശനം ചെയ്തു

തിരുവനന്തപുരം : പ്രശസ്ത കവിയും ഗാനരചയിതാവും ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന...

മുണ്ടത്തിക്കോട് ദുരന്തം; കരാറുകാരന്‍ സതീശനും മരിച്ചു; മരണം സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രി നിര്‍മാണശാലയിലുണ്ടായ ഭീകര സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ്...
Telegram
WhatsApp