spot_imgspot_imgspot_img

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മുറജപം ആരംഭിച്ചു

Date:

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ആറുവർഷം കൂടുമ്പോൾ നടക്കുന്ന മുറജപം ആരംഭിച്ചു. ഇന്ന് പുലർച്ചെ തന്ത്രി തരണല്ലൂർ സതീശൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ ഗണപതിഹോമത്തോടുകൂടിയാണ് ആരംഭിച്ചത്. ക്ഷേത്ര ചെറുചുറ്റിനുള്ളിലും വേദജപം, സൂക്തജപം എന്നിവ വേദപണ്‌ഡിതന്മാർ ചാരായണം നടത്തി.

ശ്രീലകവും, ചെറുചുറ്റും വേദഘോഷങ്ങളാൽ മുഖരിതമായിരുന്നു. തന്ത്രിമാരായ ഗോവിന്ദൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമികത്വത്തിൽ, പ്രദീപ് നമ്പൂതിരിപ്പാട് സജി നമ്പൂതിരിപ്പാട്, പത്മനാഭൻ നമ്പൂതിരിപ്പാട് എന്നിവർ സ്വാമിക്ക് പ്രത്യേക പുഷ്‌പജ്ഞാലിയും, നിവേദ്യവും അർപ്പിച്ചു. വലിയലങ്കാരവും, എല്ലാ ക്ഷേത്രനടയിൽ മാലകെട്ടി അലങ്കാരവും ഉണ്ടായിരുന്നു. കഴിഞ്ഞ് ജപക്കാർക്ക് യോഗത്തു പോറ്റിമാർ ദക്ഷിണ നൽകി.

രാവിലെ 07.30 ന് ക്ഷേത്രസ്ഥാനി മൂലംതിരുനാൾ രാമവർമ്മ, പൂയ്യംതിരുനാൾ ഗൗരി പാർവ്വതി ഭായി, അശ്വതിതിരുന്നാൾ ഗൗരി ലക്ഷ്മ്‌മി ബായി എന്നിവർ ക്ഷേത്രദർശനത്തിനായും, വേദജപങ്ങൾ ശ്രവിക്കാനായും വന്നിരുന്നു. ഈ ചടങ്ങുകൾക്ക് ക്ഷേത്രഭരണസമിതി അംഗം ആദിത്യവർമ്മ, അഡ്വഃവേലപ്പൻ നായർ, കരമന ജയൻ എന്നിവർ സന്നിഹിതരായിരുന്നു. ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസർ ബി.മഹേഷ് എല്ലാ ചടങ്ങുകൾക്കും നേതൃത്വം നല്കി.

വൈകുന്നേരം 04.00 മണിക്ക് ശ്രീപത്മനാഭ ഭക്തജനമണ്ഡ‌ലിയുടെയും, ഭക്തജനങ്ങളുടെയും പൊതു സഹസ്രനാമജപം ശീവേലിപ്പുരയിൽ നടന്നു.

രാത്രി 08.15 ന് ശ്രീകൃഷ്‌ണസ്വാമിയെയും ശ്രീപത്മനാഭസ്വാമിയെയും, നരസിംഹസ്വാമിയെയും, തിരുവമ്പാടി സിംഹാസനവാഹനത്തിൽ എഴുന്നള്ളിപ്പും ഉണ്ടായിരുന്നു. ശ്രീബലിക്ക് ക്ഷേത്രസ്ഥാനി മൂലംതിരുനാൾ രാമവർമ്മ അകമ്പടി സേവിച്ചു. ക്ഷേത്രത്തിന് ചുറ്റും മൺചിരാത് കൊണ്ടും വൈദ്യുതദീപാലങ്കാരം കൊണ്ടും ദീപപ്രഭയാർന്നിരുന്നു. ശ്രീബലിയുടെ പുറകിൽ വേദപണ്‌ഡിതന്മാരുടെ ‘ വേദാലാപനം ഉണ്ടായിരിന്നു. മുറജപത്തിൻ്റെ ആദ്യദിനം വളരെ ഭംഗിയായി സമാപിച്ചു

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഉഷ്ണതരംഗം: മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള ഉഷ്ണതരംഗം മൂലമുള്ള പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി...

ബീനാ കണ്ണൻ കൊറ്റ്യൂർ മിസ് യൂണിവേഴ്സ് കേരള സൗന്ദര്യമത്സരം മെയ് 22 മുതൽ കൊച്ചിയിൽ

കൊച്ചി: ഈ വർഷത്തെ മിസ് യൂണിവേഴ്സ് കേരള സൗന്ദര്യമത്സരം മെയ് 22...

വർക്കലയിൽ ഓൺലൈൻ ടാക്സി ഡ്രൈവർക്ക് മർദനം; പ്രാദേശിക ടാക്‌സി ഡ്രൈവർമാർക്കെതിരെ പരാതി

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ ഓൺലൈൻ ടാക്സി ഡ്രൈവർക്ക് മർദനമെന്ന് പരാതി. ഓൺലൈൻ...

പിഎൻജി കണക്ഷനുള്ളവർ എൽപിജി സറണ്ടർ ചെയ്യണം

തിരുവനന്തപുരം: പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (PNG) കണക്ഷൻ ലഭിച്ച ഉപഭോക്താക്കൾ തങ്ങളുടെ...
Telegram
WhatsApp