
തിരുവനന്തപുരം: തിരുവനന്തപുരത്ത് കാട്ടുപന്നി കുറുകെ ചാടി ഓട്ടോ റിക്ഷ മറിഞ്ഞ് ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. തിരുവനന്തപുരം കല്ലറയിലാണ് സംഭവം നടന്നത്. കല്ലറ – തെങ്ങും കോട് സ്വദേശി അഖിൽ രാജിനാണ് പരുക്കേറ്റത്. അപകടത്തിൽ അഖിലിന് തലയ്ക്ക് ഗുരുതര പരിക്കേറ്റു.
ഇന്നലെ രാത്രി 9.15 നാണ് അപകടം നടന്നത്. തറട്ടയിൽ നിന്നും ഓട്ടം പോയി തിരികെ വരുന്ന വഴിയിലാണ് സംഭവം നടന്നത്. റോഡിന് കുറുകെ പാഞ്ഞ കാട്ടുപന്നി ഓട്ടോയിൽ ഇടിച്ച് വാഹനം മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാട്ടുപന്നി ചത്തു. അഖിലിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.







