spot_imgspot_imgspot_img

പോരിനൊരുങ്ങി ‘കബഡി പ്രമാണി’മാർ; പൊരിഞ്ഞ പോരാട്ടത്തിന് തയ്യാറെടുത്ത് തലസ്ഥാനം

Date:

തിരുവനന്തപുരം: കബഡി രാജാക്കന്മാരുടെ മഹായുദ്ധത്തിന് ഒരുങ്ങുകയാണ് തലസ്ഥാനം. നാളെ (ഞായറാഴ്ച) തിരുവനന്തപുരം ലുലുമാളിൽ നടക്കുന്ന ‘ലുലു കേരള കബഡി ലീഗ്’ പോരാട്ടത്തിന്റെ പുതിയ പോർക്കളം തുറക്കും. കേരളത്തിലെ 8 ജില്ലകളിൽ നിന്നുള്ള കബഡി പോരാളികളാണ് മണ്ണിനും മാനത്തിനും വേണ്ടി തലസ്ഥാന ഗോദയിലിറങ്ങുക.

തിരുവനന്തപുരം ലുലുമാളും, ഏഷ്യാനെറ്റ് ന്യൂസും കേരള കബഡി അസോസിയേഷനും ചേർന്ന് സംഘടിപ്പിക്കുന്ന കബഡി ലീഗ്, കബഡി പ്രേമികൾക്കും കാണികൾക്കും പ്രത്യേകാനുഭവമായിരിക്കും. ലുലുമാളിലെ ഗ്രാന്റ് ഏട്രിയത്തിൽ വെച്ച് നടക്കുന്ന മത്സരങ്ങളിൽ, കബഡിയുടെ ത്രില്ലും ആവേശവും ഒട്ടും ചോരാതെ കാണികൾക്ക് ആസ്വദിക്കാനാകും.

കേരള കബഡി അസോസിയേഷന്റെ മാർഗ നിർദേശത്തോടെ, ശരിയായ മത്സര നിലവാരവും പ്രൊഫഷണൽ സമീപനവും ഉറപ്പാക്കിക്കൊണ്ടാണ് ലുലു കേരള കബഡി ലീഗ് സംഘടിപ്പിക്കുന്നത്.

മത്സരങ്ങൾക്ക് നിറംപകരാൻ പ്രശസ്ത കമന്റേറ്റർമാരായ ഷൈജു ദാമോദരൻ, അജിത്ത് നാരായണൻ, കിടിലം ഫിറോസ് എന്നിവർ ലൈവ് കമന്ററിയുമായി വേദിയിൽ എത്തും. ഉച്ചക്ക് 2 മണി മുതലാണ് മത്സരങ്ങൾ ആരംഭിക്കുന്നത്.

അൻപതിനായിരം രൂപയും ട്രോഫിയുമാണ് വിജയികൾക്ക് സമ്മാനമായി ലഭിക്കുക. ഫസ്റ്റ് റണ്ണർഅപ്പ് ആകുന്ന ടീമിന് മുപ്പതിനായിരും രൂപയും ട്രോഫിയും, സെക്കന്റ് റണ്ണർഅപ്പ് ആകുന്ന ടീമിന് ഇരുപതിനായിരും രൂപയും ട്രോഫിയും സമ്മാനമായി ലഭിക്കും. ഗംഗാ സ്പായാണ് പരിപാടിയുടെ കോ സ്പോൺസർ. ക്ലബ് എഫ് എം റേഡിയോ പാർട്ണറാണ്

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...

വീട് നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയതായി പരാതി: നിർമ്മാണ സ്ഥാപന ഉടമകൾക്കെതിരെ കേസ് ​

വീട് നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയതായി പരാതി: നിർമ്മാണ സ്ഥാപന...
Telegram
WhatsApp