spot_imgspot_imgspot_img

തിരുവനന്തപുരം മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികൾക്കെതിരെയുള്ള അതിക്രമം; നടപടിയെടുത്ത് പ്രിന്‍സിപ്പല്‍

Date:

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ വിദ്യാര്‍ത്ഥികള്‍ക്ക് അതിക്രമം നേരിട്ട സംഭവത്തില്‍ നടപടി സ്വീകരിച്ച് പ്രിൻസിപ്പൽ. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി.

കഴിഞ്ഞ ദിവസമാണ് മെഡിക്കൽ കോളേജിൽ അജ്ഞാതന്‍റെ ആക്രമണം നടന്നത്. ഡയാലിസിസ് ടെക്‌നോളജി നാലാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് അതിക്രമം നടന്നത്. മെഡിക്കല്‍ കോളേജിലെത്തിയ അജ്ഞാതന്‍ കത്രികയും കസേരയും ഉപയോഗിച്ച് ആക്രമിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. കൂടാതെ വിദ്യാര്‍ത്ഥികളെ കടന്ന് പിടിക്കാന്‍ ശ്രമിച്ചതായും പരാതിയിൽ പറയുന്നു.

തുടര്‍ന്നാണ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന് വിദ്യാര്‍ഥികള്‍ പരാതി നല്‍കിയത്. തൊട്ടപ്പുറത്തുള്ള സൈക്കാട്രിക്ക് ഡിപ്പാര്‍ട്ട്‌മെന്റിലെ രോഗിയാണ് അതിക്രമിച്ച് കയറിയതെന്നാണ് പ്രിൻസിപ്പൽ പറയുന്നത്. അതേസമയം എങ്ങനെ രോഗി ഡയാലിസിസ് ഡിപ്പാര്‍ട്ട്‌മെന്റ് എത്തി എന്നതില്‍ വ്യക്തതയില്ല.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വർക്കലയിൽ ഓൺലൈൻ ടാക്സി ഡ്രൈവർക്ക് മർദനം; പ്രാദേശിക ടാക്‌സി ഡ്രൈവർമാർക്കെതിരെ പരാതി

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ ഓൺലൈൻ ടാക്സി ഡ്രൈവർക്ക് മർദനമെന്ന് പരാതി. ഓൺലൈൻ...

പിഎൻജി കണക്ഷനുള്ളവർ എൽപിജി സറണ്ടർ ചെയ്യണം

തിരുവനന്തപുരം: പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (PNG) കണക്ഷൻ ലഭിച്ച ഉപഭോക്താക്കൾ തങ്ങളുടെ...

‘പോടാ പുല്ലേ പൊലീസേ’ വിളി; വട്ടിയൂർക്കാവ് സ്റ്റേഷൻ മാർച്ചുമായി ബന്ധപ്പെട്ട കേസിൽ ആർ ശ്രീലേഖയെ പ്രതി ചേർത്തു

തിരുവനന്തപുരം: ബിജെപിയുടെ വട്ടിയൂർക്കാവ് സ്റ്റേഷൻ മാർച്ചില്‍ മുൻ ഡിജിപിയും ബിജെപി സംസ്ഥാന...

‘സംസ്ഥാനത്ത് അപ്രഖ്യാപിതലോഡ് ഷെഡ്ഡിംഗ് ഇല്ല’; മന്ത്രി കെ കൃഷ്ണൻ കുട്ടി

പാലക്കാട്: സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഇല്ലെന്ന് വൈദ്യുതി മന്ത്രി കെ...
Telegram
WhatsApp