
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ കത്തിനശിച്ച നിലയില്‍. തിരുവനന്തപുരം ചിറയിന്‍കീഴിലാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. ഓട്ടോറിക്ഷയും രണ്ട് ബൈക്കുകളും ഒരു സ്‌കൂട്ടിയുമാണ് കത്തിനശിച്ചത്.
ആനത്തലവട്ടം കൃഷ്ണാലയം സ്വദേശി ബാബുവിന്റെ വാഹനങ്ങളാണ് കത്തി നശിച്ചത്.ബിജെപി പ്രവര്‍ത്തകനാണ് ഓട്ടോ ഡ്രൈവര്‍ കൂടിയായ ബാബു. മാത്രമല്ല ബാബുവിന്റെ സഹോദരി പുത്രി ടിന്റു 17-ാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാണ്. സംഭവത്തിൽ ചിറയിന്‍കീഴ് പൊലീസ് അന്വേഷണം ആരംഭിച്ചു.







