spot_imgspot_imgspot_img

ഐ.എഫ്.എഫ്.കെ: ഫിലിംമേക്കര്‍ ഇന്‍ ഫോക്കസ് വിഭാഗത്തില്‍ ഇന്തോനേഷ്യന്‍ സംവിധായകന്‍ ഗരിന്‍ നുഗ്രോഹോയുടെ അഞ്ച് ചിത്രങ്ങള്‍

Date:

തിരുവനന്തപുരം: 30ാമത് ഐ.എഫ്.എഫ്.കെയുടെ കണ്ടമ്പററി ഫിലിംമേക്കര്‍ ഇന്‍ ഫോക്കസ് വിഭാഗത്തില്‍ ഇന്തോനേഷ്യന്‍ സംവിധായകന്‍ ഗരിന്‍ നുഗ്രോഹോയുടെ അഞ്ച് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. സമകാലിക ലോക സിനിമയിലെ, പ്രത്യേകിച്ച് തെക്കുകിഴക്കന്‍ ഏഷ്യയിലെ ശക്തമായ ശബ്ദങ്ങളിലൊന്നാണ് ഗരിന്‍ നുഗ്രോഹോ. ‘ബേഡ് മാന്‍ ടെയ്ല്‍’, ‘എ പോയറ്റ്: അണ്‍കണ്‍സീല്‍ഡ് പോയട്രി’, ‘സംസാര’, ‘വിസ്‌പേഴ്‌സ് ഇന്‍ ദ ഡബ്ബാസ്’, ‘ലെറ്റര്‍ റ്റു ആന്‍ ഏയ്ഞ്ചല്‍’ എന്നീ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.

പാപ്പുവ നഗരം സ്വാതന്ത്ര്യത്തിനുവേണ്ടി ശബ്ദമുയര്‍ത്തുന്ന സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഒരു പെണ്‍കുട്ടിയെ ചുംബിക്കുന്നതിനായി അവളെ പിന്തുടരുന്ന അര്‍നോള്‍ഡ് എന്ന 15 കാരന്റെ കഥ പറയുകയാണ് ‘ബേഡ് മാന്‍ ടെയ്ല്‍’.

2001ലെ സിംഗപ്പൂര്‍ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലില്‍ ഫിപ്രസ്‌കി പുരസ്‌കാരം നേടിയ ചിത്രമാണ് ‘എ പോയറ്റ്: അണ്‍കണ്‍സീല്‍ഡ് പോയട്രി’. ലൊകാര്‍ണോ മേളയില്‍ സില്‍വര്‍ ലെപ്പേര്‍ഡ് അവാര്‍ഡും ഈ ചിത്രം നേടി.

ജയിലിലെ രണ്ടു സെല്ലുകളിലായാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. പൂര്‍ണമായും ബ്‌ളാക് ആന്റ് വൈറ്റിലാണ് ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത്. കമ്യൂണിസ്റ്റ് അനുഭാവത്തിന്റെ പേരില്‍ തടവിലാക്കപ്പെടുന്ന കവി ഇബ്രാഹിം കദീറിന്റെ അനുഭവങ്ങളിലൂടെ ഇന്തോനേഷ്യയിലെ അനധികൃത തടവുകാരുടെ ദുരിത ജീവിതം നാം അറിയുന്നു.

2024ല്‍ പുറത്തിറങ്ങിയ നിശ്ശബ്ദ പ്രണയകഥയാണ് 1930 കളിലെ ബാലി പശ്ചാത്തലമായ ‘സംസാര’. താന്‍ പ്രണയിക്കുന്ന പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ അംഗീകാരം നേടുന്നതിനായി സമ്പന്നനാവുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ആഭിചാരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഒരു ദരിദ്രന്റെ കഥയാണിത്. ‘വിസ്‌പേഴ്‌സ് ഇന്‍ ദ ഡബ്ബാസ്’ സമ്പന്നര്‍ക്കും പ്രബലര്‍ക്കുമൊപ്പം നില്‍ക്കുന്ന അഴിമതി നിറഞ്ഞ നീതിന്യായ സംവിധാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കേണ്ടിവരുന്ന ഒരു അഭിഭാഷകന്റെ ദുരവസ്ഥ വരച്ചുകാട്ടുന്നു.

ലെറ്റര്‍ റ്റു ആന്‍ ഏയ്ഞ്ചല്‍ (1994) ഭൂമിയെ സംരക്ഷിക്കുന്ന മാലാഖയില്‍ വിശ്വസിക്കുന്ന ലെവ എന്ന ബാലന്റെ കഥ പറയുന്നു. സുംബ ദ്വീപില്‍ ചിത്രീകരിച്ച ആദ്യ ചിത്രമാണ് ഇത്.

കാന്‍, വെനീസ്, ബെര്‍ലിന്‍, ലൊക്കാര്‍ണോ മേളകളില്‍ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...
Telegram
WhatsApp