spot_imgspot_imgspot_img

തിരുവനന്തപുരത്ത് കുഴിയിലേക്ക് ബൈക്ക് വീണ് യുവാവിന് ദാരുണാന്ത്യം

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് കുഴിയിലേക്ക് ബൈക്ക് വീണ് യുവാവിന് ദാരുണാന്ത്യം. കരകുളം ഏണിക്കര സ്വദേശി ആകാശ് മുരളി (30 ) ആണ് മരിച്ചത്. ഓടയ്ക്ക് വേണ്ടിയെടുത്ത കുഴിയിലേക്ക് ബൈക്ക് വീണാണ് അപകടമുണ്ടായത്.

ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അപകടം നടന്നത്. ടെക്നോപാർക്കിൽ നിന്ന് ജോലി കഴിഞ്ഞ് മടങ്ങി വരുന്ന സമയത്താണ് അപകടം നടന്നത്. വഴയിലയ്ക്ക് സമീപം നാലുവരി പാതയ്ക്കായി കലുങ്ക് നിർമാണം നടന്നുവരികയാണ്. അതിന് വേണ്ടിയെടുത്ത കുഴിയിലേക്കാണ് ആകാശിന്റെ വാഹനം വീണത്.

പുലർച്ചെ ആയതുകൊണ്ടുതന്നെ അപകടം നടന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ഗുരുതരമായി പരുക്കേറ്റ് രക്തം വാർന്ന് കിടക്കുകയായിരുന്ന നിലയിലാണ് യുവാവിനെ കണ്ടെത്തിയത്. അതുവഴി കടന്നുപോയ യാത്രക്കാരാണ് ആകാശിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...

ടെക് ഫ്രണ്ട്സിൻ്റെ ഇഫ്താർ സംഗമം ചൊവ്വാഴ്ച

തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെയും മുൻപ് ജോലി ചെയ്തിരുന്നവരുടെ സംഘടനയായ ടെക്...
Telegram
WhatsApp