spot_imgspot_imgspot_img

തിരുവനന്തപുരത്ത് ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം. കോവളം ജംഗ്ഷന് സമീപം ബൈപ്പാസിലാണ് സംഭവം നടന്നത്. നെയ്യാറ്റിന്‍കര പെരുമ്പഴുതൂര്‍ സ്വദേശി വി.പി. വിനീഷ് ( 28) ആണ് മരിച്ചത്. സ്വകാര്യ നിര്‍മാണ കമ്പനിയുടെ സൂപ്പര്‍വൈസറായിരുന്നു വിനീഷ്.

ഇന്നലെ രാവിലെയാണ് അപകടം നടന്നത്. കോവളം ട്രാഫിക് സിഗ്‌നലിന് ശേഷമുള്ള സ്ഥലത്തായിരുന്നു അപകടം. പെരുമ്പഴൂതൂരില്‍ നിന്ന് ചാക്ക ഭാഗത്തേക്ക് പോകവെയായിരുന്നു അപകടം സംഭവിച്ചത്. ഈ സമയം ലോറി ടയര്‍ പഞ്ചറായി റോഡിന്‍റെ വശത്ത് പാർക്ക് ചെയ്തിരിക്കുകയായിരുന്നു. ഇതിന് പിന്നിലേക്ക് നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് ഇടിച്ച് കയറിയായിരുന്നു അപകടം.

തമിഴ്നാട്ടില്‍ നിന്ന് സിമെന്‍റ് കയറ്റിവന്ന ലോറിയിലാണ് വഴിയിൽ പാർക്ക് ചെയ്തിരുന്നത്. ലോറിയുടെ അടിഭാഗത്ത് തെറിച്ച് വീണ വിനീഷിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...

വീട് നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയതായി പരാതി: നിർമ്മാണ സ്ഥാപന ഉടമകൾക്കെതിരെ കേസ് ​

വീട് നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയതായി പരാതി: നിർമ്മാണ സ്ഥാപന...
Telegram
WhatsApp