spot_imgspot_imgspot_img

തദ്ദേശ തിരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ 16 വോട്ടെണ്ണൽ കേന്ദ്രങ്ങൾ

Date:

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെണ്ണൽ നാളെ. വോട്ടെണ്ണലിനായി സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജീകരിച്ചു. രാവിലെ 8 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലയിലെ കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ 16 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്.

കോർപ്പറേഷന്റെ വോട്ടെണ്ണൽ കേന്ദ്രം മാർ ഇവാനിയോസ് കോളേജാണ്. സർവോദയ വിദ്യാലയത്തിലെ സെന്റ് ജോർജ്ജ് ബിൽഡിം​ഗിന്റെയും ലിറ്റിൽ ഫ്ളവർ ബ്ലോക്കിന്റെയും മധ്യഭാ​ഗത്തുള്ള ​ഗ്രൗണ്ട് ഫ്ലോർ ഹാളിന്റെ രണ്ട് ഭാഗങ്ങളിലായാണ് ഒന്ന് മുതൽ 26 വരെ വാർഡുകളിലേയും 27 മുതൽ 51 വരെ വാർഡുകളിലേയും വോട്ടുകൾ എണ്ണുന്നത്.

52 മുതൽ 76 വരെ വാർഡുകളിലേത് മാർതിയോഫിലിക്സ് ട്രെയ്നിം​ഗ് കോളേജിലെ ​ഗ്രൗണ്ട് ഫ്ലോറിലെ ബാഡ്മിന്റൺ കോർട്ടിലും 77 മുതൽ 101 വരെയുള്ള വാർഡുകളിലെ വോട്ടുകൾ സർവ്വോദയ വിദ്യാലയത്തിലെ ബേസ്മെന്റ് ഫ്ലോർ യാർഡ് ബസ്സ് ​ഗ്യാരേജിലുമാണ് എണ്ണുന്നത്.

നെയ്യാറ്റിൻകര മുനിസിപ്പിലിറ്റിയിൽ ​ഗവ.ഹയർസെക്കൻഡറി സ്കൂൾ നെയ്യാറ്റിൻകര, നെടുമങ്ങാട് മുനിസിപ്പാലിറ്റിയിൽ ബി.എച്ച്.എസ് മഞ്ച, ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിൽ ആറ്റിങ്ങൽ ന​ഗരസഭ കാര്യാലയം എന്നിവിടങ്ങളിലാണ് വോട്ടെണ്ണുന്നത്.

ആറ്റിങ്ങൽ ന​ഗരസഭ കെട്ടിടത്തിന്റെ മുൻവശം, ആറ്റിങ്ങൽ ന​ഗരസഭ കെട്ടിടത്തിന്റെ മൂന്നാം നിലയിലെ മീറ്റിം​ഗ് ഹാൾ, രണ്ടാമത്തെ നിലയിലെ വ്യവസായ വാണിജ്യ വകുപ്പിന്റെ ഹെൽപ്പ് ഡെസ്ക് എന്നിവിടങ്ങളിലാണ് വോട്ടെണ്ണലിന് ക്രമീകരണം ഏർപ്പെടുത്തിയിട്ടുള്ളത്. വർക്കല ന​ഗരസഭ കാര്യാലയമാണ് വർക്കല മുൻസിപ്പാലിറ്റിയുടെ വോട്ടെണ്ണൽ കേന്ദ്രം.

ബ്ലോക്ക് – ഗ്രാമ പഞ്ചായത്ത് തലത്തിൽ പാറശ്ശാല ഗവ.ഗേൾസ് ഹൈസ്കൂൾ പാറശ്ശാല, പെരുങ്കടവിള ഗവ. ഹൈസ്കൂൾ മാരായമുട്ടം, അതിയന്നൂർ ന്യൂ ഹയർ സെക്കൻഡറി സ്കൂൾ നെല്ലിമൂട്, നേമം ഗവ. വി.എച്ച്.എസ്.എസ് മലയിൻകീഴ്, പോത്തൻകോട് സെൻ്റ് സേവിയേഴ്സ് കോളേജ് തുമ്പ, വെള്ളനാട് ജി.കാർത്തികേയൻ സ്മാരക വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വെള്ളനാട്, നെടുമങ്ങാട് ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ നെടുമങ്ങാട്, വാമനപുരം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പിരപ്പൻകോട്, കിളിമാനൂർ ഗവ. എച്ച്.എസ്.എസ് കിളിമാനൂർ, ചിറയിൻകീഴ് ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ആറ്റിങ്ങൽ, വർക്കല ശ്രീനാരായണ കോളേജ് ശിവഗിരി എന്നിവയാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾ.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ആൾപാർപ്പില്ലാത്ത സ്ഥലത്ത് നിന്നാണ് കണ്ടെടുത്തത്

കഴക്കൂട്ടത്ത് കഞ്ചാവ് ചെടികൾ പിടിച്ചെടുത്തതിന് പിന്നാലെ കഞ്ചാവുമായി യുവാവും പിടിയിൽ കഴക്കൂട്ടം: ലഹരി...

“ചെളിപ്പാടത്ത് ആവേശം വിതച്ച് ‘പുനർജ്ജനി’; പള്ളിപ്പുറത്ത് വിത്തുവിതച്ച് കൃഷിമന്ത്രിയും നടൻ പ്രേംകുമാറും!”

"ചെളിപ്പാടത്ത് ആവേശം വിതച്ച് 'പുനർജ്ജനി'; പള്ളിപ്പുറത്ത് വിത്തുവിതച്ച് കൃഷിമന്ത്രിയും നടൻ പ്രേംകുമാറും!" കഴക്കൂട്ടം:...

സ്കൂൾ ബസുകൾക്ക് പോലും കടന്നുപോകാനാവാത്തവിധം റോഡ് തകർത്തു; കെ-സ്പേസ് ഓഫീസ് ജനങ്ങൾ ഉപരോധിച്ചു

കഴക്കൂട്ടം: പള്ളിപ്പുറം  ടെക്നോസിറ്റിക്ക് സമീപം കുറക്കോട്ട് കെ-സ്പേസ് നിർമ്മാണ കമ്പനിയുടെ അനാസ്ഥയ്‌ക്കെതിരെയും തകർന്ന...

​പോക്സോ, മയക്കുമരുന്ന് അടക്കം 23 കേസുകൾ; കുപ്രസിദ്ധ ഗുണ്ട വിഷ്ണുവിനെ വീണ്ടും കാപ്പ ചുമത്തി പൂട്ടി

കഴക്കൂട്ടം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും മുൻപ് രണ്ടുതവണ കാപ്പ തടങ്കൽ...
Telegram
WhatsApp