spot_imgspot_imgspot_img

മുപ്പതാമത്‌ ഐഎഫ്എഫ്കെയ്ക്ക് ഇന്ന് തിരി തെളിയും

Date:

തിരുവനന്തപുരം: മുപ്പതാമത്‌ ഐഎഫ്എഫ്കെയ്ക്ക് ഇന്ന് തിരി തെളിയും. ഇനി മുതൽ ഒരാഴ്ചക്കാലം അനന്തപുരിയിൽ സിനിമകാലമാണ്. ഈ മാസം 19 വരെ തലസ്ഥാന നഗരി സിനിമാ പ്രേമികളുടെ ഉത്സവപ്പറമ്പാകും.

പരിപാടി വൈകീട്ട് ആറിന് നിശാഗന്ധിയിൽ സാംസ്കാരിക മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. പലസ്‌തീൻ അംബാസിഡർ അബ്ദുള്ള എം അബു ഷവേഷ്, ജർമൻ അംബാസിഡർ ഡോ. ഫിലിപ്പ് അക്കർമേൻ എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളാകും. ചടങ്ങിൽ സ്പിരിറ്റ് ഓഫ് സിനിമ അവാർ‍‍ഡ് കനേഡിയൻ ചലച്ചിത്രകാരി കെല്ലി ഫൈഫ് മാർഷലിന് സമ്മാനിക്കും.

ഇന്ത്യയിലെ ഏറ്റവും ജനകീയമായ സിനിമ പ്രേമികളുടെ ഉത്സവമാണ് തലസ്ഥാനത്ത് ഇനി ഒരാഴ്ച്ച അരങ്ങേറുക. പല നാട്ടിൽ നിന്നുള്ള സിനിമാപ്രേമികൾ ഇനി ഒരാഴ്ചക്കാലം ഇവിടെ ഒത്തുകൂടും. പാട്ടും ഡാൻസും സിനിമയും ചർച്ചകളുമായി അവരുടെ സൗഹൃദം മുന്നേറും.

26 വ്യത്യസ്ത വിഭാഗങ്ങളിലായി 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചിത്രങ്ങളാണ് ഇത്തവണ മേളയുടെ ഭാഗമാകുന്നത്. പലസ്തീൻ ജനതയുടെ പ്രതിരോധത്തിന്റെ ചരിത്രം അടയാളപ്പെടുത്തുന്ന ‘പലസ്തീൻ 36’ ആണ് ഉദ്ഘാടന ചിത്രം. ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്‌മെന്‍റ് പുരസ്‌കാരം ആഫ്രിക്കൻ സിനിമയുടെ വക്താവും മൗറിത്താനിയൻ സംവിധായകനുമായ അബ്ദുറഹ്മാനെ സിസാക്കോയ്ക്ക് നൽകി ആദരിക്കും.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തൃഷ ടിവികെയില്‍ ചേരും.? വിജയ് രാജിവയ്ക്കുന്ന സീറ്റില്‍ മത്സരിക്കാന്‍ സാധ്യത; ടിവികെ നേതാക്കള്‍ താത്പര്യം അറിയിച്ചു

ചെന്നൈ: തമിഴ്‌നടി തൃഷ കൃഷ്ണന്‍ വിജയ് നയിക്കുന്ന ടിവികെ പാര്‍ട്ടിയില്‍ മത്സരിച്ചേക്കുമെന്ന്...

തിരുവനന്തപുരത്ത് ബൈക്കിടിച്ച് കാല്‍നടയാത്രക്കാരിക്ക് ദാരുണാന്ത്യം; അപകടം കഠിനംകുളത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ

തിരുവനന്തപുരം: തിരുവനന്തപുരത്ത് റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കവേ കാല്‍നടയാത്രക്കാരിയായ വീട്ടമ്മ ബൈക്കിടിച്ച്...

പ്രതിപക്ഷ നേതാവായി പിണറായി വേണ്ട; സിപിഐക്ക് എതിര്‍പ്പ്; പുതുമുഖം വരട്ടെ എന്ന് പി.സന്തോഷ് കുമാര്‍ എം.പി

ന്യൂഡല്‍ഹി: കേരളത്തില്‍ എല്‍ഡിഎഫിനേറ്റ കനത്ത തിരിച്ചടിക്കു പിന്നാലെ പ്രതിപക്ഷ നേതൃസ്ഥാനത്തെ ചൊല്ലി...

മുഖ്യമന്ത്രി ചര്‍ച്ച ആരംഭിക്കുന്നു; ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ തലസ്ഥാനത്ത്; വ്യാഴാഴ്ച നിയമസഭാകക്ഷി യോഗം

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ഐതിഹാസിക വിജയം നേടിയ യുഡിഎഫും കോണ്‍ഗ്രസും...
Telegram
WhatsApp