spot_imgspot_imgspot_img

ജനവിധി സര്‍ക്കാരിനെതിരായ വിധിയെഴുത്തെന്ന് സണ്ണി ജോസഫ്; ജനങ്ങൾക്ക് നന്ദി പറഞ്ഞ് കോൺഗ്രസ്

Date:

തിരുവനന്തപുരം: ചരിത്ര വിജയം നൽകിയ വോട്ടർമാർക്ക് നന്ദിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. തിരുവനന്തപുരത്ത് കോൺഗ്രസ് വലിയമുന്നേറ്റം നിർത്തിയെന്നും എൽഡിഎഫിന്‍റെ ഭരണപരാജയമാണ് തിരുവനന്തപുരത്ത് ബിജെപിയെ സഹായിച്ചതെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

തുടർന്നും എല്ലാവരുടെയും സഹായ സഹകരണങ്ങൾ വേണം. മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലമാണ് ഉണ്ടായത്. തലസ്ഥാനത്ത് ഭരണ വിരുദ്ധവികാരം കോൺഗ്രസിന് വോട്ടാകാത്തതിന് പിന്നിൽ നേതൃത്വത്തിന് വീഴ്ചയുണ്ടോയെന്ന് പരിശോധിക്കും. മുരളീധരന്‍റെ നേതൃത്വത്തിൽ മികച്ച പ്രവര്‍ത്തനമാണ് തിരുവനന്തപുരത്ത് നടത്തിയത്. പ്രവർത്തകരുടെ ത്യാഗപൂർണമായ പ്രവർത്തനത്തിന്റെ ഫലമാണിതെന്നും അദ്ദേഹം പറഞ്ഞു.

യു ഡി എഫിന്‍റെ തരംഗമാണ് കേരളത്തിൽ ഉണ്ടായതെന്നും ജനങ്ങളോട് നന്ദിയുണ്ടെന്നും യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞു. ഓരോ ഘട്ടത്തിലും വേണ്ട നിർദേശങ്ങൾ നൽകി. യു ഡി എഫ് ഒറ്റക്കെട്ടായിരുന്നു എന്നതിന്‍റെ തെളിവാണ് തെരഞ്ഞെടുപ്പ് ഫലം. ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഒറ്റക്കെട്ടായി തന്നെയാണ് പ്രവര്‍ത്തിച്ചതെന്നും അടൂർ പ്രകാശ് പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പിലെ യുഡിഎഫ് മുന്നേറ്റത്തിൽ പ്രതികരിച്ച് രമേശ് ചെന്നിത്തല. വർധിച്ചുവരുന്ന തൊഴിലില്ലായ്മയും നിയന്ത്രിക്കാൻ കഴിയാത്ത വിലക്കയറ്റവും തുടർഭരണത്തിൻറെ അഹങ്കാരവും ജനങ്ങൾക്ക് ഒട്ടും ബോധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ വിജയം ആവർത്തിക്കാൻ വേണ്ടിയുള്ള കൂട്ടായ പ്രവർത്തനം യുഡിഎഫും കോൺഗ്രസ് പാർട്ടിയും നടത്തുന്നതാണ്. ഞങ്ങൾ ഈ ജനവിധിയെ പൂർണ്ണമായും അംഗീകരിക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വർക്കലയിൽ ഓൺലൈൻ ടാക്സി ഡ്രൈവർക്ക് മർദനം; പ്രാദേശിക ടാക്‌സി ഡ്രൈവർമാർക്കെതിരെ പരാതി

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ ഓൺലൈൻ ടാക്സി ഡ്രൈവർക്ക് മർദനമെന്ന് പരാതി. ഓൺലൈൻ...

പിഎൻജി കണക്ഷനുള്ളവർ എൽപിജി സറണ്ടർ ചെയ്യണം

തിരുവനന്തപുരം: പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (PNG) കണക്ഷൻ ലഭിച്ച ഉപഭോക്താക്കൾ തങ്ങളുടെ...

‘പോടാ പുല്ലേ പൊലീസേ’ വിളി; വട്ടിയൂർക്കാവ് സ്റ്റേഷൻ മാർച്ചുമായി ബന്ധപ്പെട്ട കേസിൽ ആർ ശ്രീലേഖയെ പ്രതി ചേർത്തു

തിരുവനന്തപുരം: ബിജെപിയുടെ വട്ടിയൂർക്കാവ് സ്റ്റേഷൻ മാർച്ചില്‍ മുൻ ഡിജിപിയും ബിജെപി സംസ്ഥാന...

‘സംസ്ഥാനത്ത് അപ്രഖ്യാപിതലോഡ് ഷെഡ്ഡിംഗ് ഇല്ല’; മന്ത്രി കെ കൃഷ്ണൻ കുട്ടി

പാലക്കാട്: സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഇല്ലെന്ന് വൈദ്യുതി മന്ത്രി കെ...
Telegram
WhatsApp