spot_imgspot_imgspot_img

സിനിമ പ്രേമികൾക്ക് സൗജന്യ യാത്രയുമായി കേരള സവാരിയുടെ ‘സിനിമ സവാരി’

Date:

തിരുവനന്തപുരം: ഐഎഫ്എഫ്കെയ്ക്ക് മാറ്റുകൂട്ടാൻ ‘സിനിമ സവാരി’. അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ പ്രേക്ഷകർക്ക് സൗജന്യ സവാരി ഒരുക്കുന്ന പദ്ധതിയാണ് ‘സിനിമ സവാരി’. സംസ്ഥാന സർക്കാരിന്റെ ടാക്സി ആപ് ആയ കേരള സവാരിയാണ് ‘സിനിമ സവാരി’യുമായി രംഗത്തെത്തിയത്. മുപ്പതാമത് ചലച്ചിത്ര മേളയിൽ പങ്കെടുക്കുന്ന പ്രേക്ഷകർക്ക് മെച്ചപ്പെട്ട ഗതാഗത സൗകര്യവും സമഗ്രമായ മേള അനുഭവവും നൽകുന്നതിന് ‘സിനിമ സവാരി’ പദ്ധതി സഹായിക്കും.

അഞ്ച് ഓട്ടോകളും രണ്ട് ക്യാബുകളുമാണ് ഈ വിധം സർവീസ് നടത്തുക. ‘സിനിമ സവാരി’ എന്ന പദ്ധതിയിൽ വാഹനങ്ങൾ പ്രേക്ഷകരുമായി വിവിധ ഐഎഫ്എഫ്കെ തിയ്യറ്ററുകൾക്കിടയിൽ ഓടും. സിനിമ സവാരിയുടെ ഫ്ലാഗ് ഓഫ് ടാഗോർ തിയേറ്ററിൽ ചലചിത്ര അക്കാദമി വൈസ് ചെയർപേഴ്സൺ കുക്കു പരമേശ്വരൻ നിർവഹിച്ചു. നടി സരയു മോഹൻ സന്നിഹിതയായി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp