spot_imgspot_imgspot_img

കോർപ്പറേഷനിലും മുൻസിപ്പാലിറ്റിയിലും സാന്നിധ്യം ശക്തമാക്കി എൻഡിഎ; തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്ത്

Date:

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ആദ്യ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ കോർപ്പറേഷനിലും മുൻസിപ്പാലിറ്റിയിലും സാന്നിധ്യം ശക്തമാക്കി എൻഡിഎ. 5 മുൻസിപ്പാലിറ്റിയിലും ഒരു കോർപ്പറേഷനിലും മുന്നേറുന്നു. തിരുവനന്തപുരം കോർപ്പറേഷനിൽ എൻഡിഎ മുന്നേറുകയാണ്.

ആദ്യ റൗണ്ട് എണ്ണിത്തുടങ്ങിയപ്പോൾ എൻഡിഎ 12 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. എൽഡിഎഫ് 10 സീറ്റിലും യുഡിഎഫ് നാല് സീറ്റിലും മുന്നേറുന്നു. ശബരീനാഥനെ രം​ഗത്തിറക്കിയെങ്കിലും യുഡിഎഫിന് കാര്യമായ നേട്ടമുണ്ടാക്കാനാകുന്നില്ലെന്നാണ് ആദ്യഫല സൂചന കാണിക്കുന്നത്.

തിരുവനന്തപുരം കോർപ്പറേഷന്‍ മുട്ടട വാർഡില്‍ യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണവ എസ് സുരേഷ് വിജയിച്ചു. കൂടാതെ വർക്കല മുൻസിപ്പാലിറ്റിയിലെ വിളക്കുളം വാർഡിൽ എൽ ഡി എഫ് സ്ഥാനാർത്ഥി ഫഹദ് എച്ച് വിജയിച്ചു. എൽ ഡി എഫ് സ്ഥാനാർത്ഥി സിജിയാണ് ഇടപ്പറമ്പ് വാർഡിൽ വിജയിച്ചത്.

ജനതാമുക്ക് വാർഡിൽ എൽ ഡി എഫ് സ്ഥാനാർഥി നിനുമോൾ റോയ്, കരുനിലക്കോട് വാർഡിൽ എൽ ഡി എഫ് സ്ഥാനാർഥി സജിത് റോയി കരുനിലക്കോട്, കല്ലാഴി വാർഡിൽ എൽ ഡി എഫ് സ്ഥാനാർഥി സീത സന്തോഷ്, പുല്ലാനിക്കോട് വാർഡിൽ യു ഡി എഫ് സ്ഥാനാർഥി ഡോ. ഇന്ദുലേഖ സി യു,
അയണിക്കുഴിവിള വാർഡിൽ എൻ ഡി എ സ്ഥാനാർഥി ജി പി വിജയകുമാരി, കണ്ണമ്പ വാർഡിൽ എൻ ഡി എ പ്രിയ ഗോപൻ, നടയറ വാർഡിൽ (OTH) വൈ ഷാജഹാൻ , കണ്വാശ്രമം വാർഡിൽ യു ഡി എഫ് സ്ഥാനാർഥി പി ജെ നൈസാം എന്നിവർ വിജയിച്ചു.

ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയില്‍ കൊച്ചുവിള വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥി കെ.ബൈജൂ , ആലംകോട് വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥി ലാലി ജി.എസ്, പൂവന്‍പാറ വാർഡിൽ എന്‍.ഡി.എ സ്ഥാനാർഥി ദീപ രാജേഷ്, എല്‍.എം.എസ് വാർഡിൽ എന്‍.ഡി.എ സ്ഥാനാർഥി സന്തോഷ്.എസ്, കരിച്ചില്‍ വാർഡിൽ എല്‍.ഡി.എഫ് സ്ഥാനാർഥി തങ്കമണി പി.എ, തച്ചൂര്‍ക്കുന്ന് വാർഡിൽ എല്‍.ഡി.എഫ് വാർഡിൽ എം.പ്രദീപ് എന്നിവർ വിജയിച്ചു.

അതെ സമയം തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ആദ്യ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ പാലക്കാട് നഗരസഭയിൽ ബിജെപിക്ക് വലിയ മുന്നേറ്റമാണ് കാണാൻ സാധിക്കുന്നത്. വിജയം ഉറപ്പിച്ചുകൊണ്ട് എൻഡിഎ പ്രവര്‍ത്തകര്‍ പാലക്കാട് വിജയാഹ്ലാദം തുടങ്ങി. വോട്ടെണ്ണലിന്‍റെ ആദ്യ ഘട്ടം മുതൽ ബിജെപിക്കാണ് പാലക്കാട് നഗരസഭയിൽ മുന്നേറ്റം.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp