spot_imgspot_imgspot_img

ഐഎഫ്എഫ്കെ; നാലാം ദിനം പ്രദർശനത്തിനെത്തുന്നത് 74 ചിത്രങ്ങൾ

Date:

തിരുവനന്തപുരം: ഐഎഫ്എഫ്കെയുടെ നാലാം ദിനമായ നാളെ 74 ചിത്രങ്ങൾ പ്രദർശനത്തിനെത്തും. കൺട്രി ഫോക്കസ് വിഭാഗത്തിൽ ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ബെസ്റ്റ് ഫസ്റ്റ് ഫീച്ചർ അവാർഡ് നേടിയ ഫാം ങോക് ലാൻ്റെ ‘കു ലി നെവർ ക്രൈസ്’ എന്നിവയുടെ പ്രദർശനം രാവിലെ 9 മണിക്ക് നടക്കും. 2025-ലെ കാൻ ചലച്ചിത്രോത്സവത്തിൽ മികച്ച സംവിധായകൻ, നടൻ, ഫിപ്രസി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ നേടിയ ക്ലെബർ മെൻഡോൻസ ഫിലോ സംവിധാനം ചെയ്ത ദി സീക്രട്ട് ഏജന്റ് , സ്പിരിറ്റ് ഓഫ് സിനിമാ അവാർഡ് നേടിയ കനേഡിയൻ സംവിധായിക കെല്ലി ഫൈഫ്-മാർഷലിന്റെ വെൻ മോണിംഗ് കംസ് എന്നിവ ഫെസ്റ്റിവൽ ഫേവറൈറ്റ്സ് വിഭാഗത്തിലെ പ്രധാന ചിത്രങ്ങളാണ്.

സമകാലിക മലയാളം സിനിമ വിഭാഗത്തിൽ, 28-ാമത് ഐ.എഫ്.എഫ്.കെ.യിൽ മികച്ച നവാഗത സംവിധായകനുള്ള രജത ചകോരം നേടിയ ഫാസിൽ റസാഖിന്റെ പുതിയ ചിത്രമായ ‘മോഹം’ വൈകുന്നേരം 6 മണിക്ക് പ്രേക്ഷകരിലേക്ക് എത്തും. ഫീമെയിൽ ഫോക്കസ് വിഭാഗത്തിൽ സിറിയൻ സംവിധായിക ഗയ ജിജിയുടെ പീസസ് ഓഫ് എ ഫോറിൻ ലൈഫ് , ലാറ്റിനമേരിക്കൻ വിഭാഗത്തിൽ അർജന്റീനൻ സംവിധായിക ലോറ കസബെയുടെ ദി വിർജിൻ ഓഫ് ദി ക്വാറി ലേക്ക് എന്നിവയടക്കം മറ്റു സിനിമകളും പ്രദർശിപ്പിക്കും.

ഹോമേജ് വിഭാഗത്തിൽ, ഷാജി എൻ. കരുൺ സംവിധാനം ചെയ്ത് മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ ദേശീയ പുരസ്‌കാരത്തിനർഹമായ ‘കുട്ടിസ്രാങ്ക്’ ഇന്ന് (തിങ്കൾ) പ്രദർശിപ്പിക്കും. കഴിഞ്ഞ വർഷങ്ങളിൽ സുവർണചകോരം നേടിയ അസ്‌ഗർ ഫർഹാദിയുടെ ഇറാനിയൻ ചിത്രം അബൗട്ട് എല്ലി, സെമിഹ് കാപ്ലനൊഗ്ലു സംവിധാനം ചെയ്ത എയ്ഞ്ചൽ ഫാൾ’ എന്നിവയും മേളയിൽ വീണ്ടും എത്തും.

ലോക സിനിമ വിഭാഗത്തിലെ ഇരുപതോളം ചിത്രങ്ങൾ, ഇന്ത്യൻ സിനിമ നൗ’ വിഭാഗത്തിലെ സോങ്‌സ് ഓഫ് ഫോർഗോട്ടൻ ട്രീസ്, കൂടാതെ സിഗ്‌നേച്ചേഴ്‌സ് ഇൻ മോഷൻ വിഭാഗത്തിലെ അനിമേഷൻ ചിത്രങ്ങളായ ആർക്കോ, ദ ഗേൾ ഹൂ സ്റ്റോൾ ടൈം എന്നിവയും മേളയിൽ പ്രദർശിപ്പിക്കും, കാൻ ചലച്ചിത്രോത്സവത്തിന്റെ 50 -ാമത് ആയുഷ്‌കാല സംഭാവന പുരസ്‌കാരം നേടിയ യൂസഫ് ഷഹീനിന്റെ ദി അദർ എന്ന ചിത്രവും പ്രദർശനത്തിനെത്തും. ചാർലി ചാപ്ലിൻ രചനയും സംവിധാനവും നിർവഹിച്ച ക്ലാസിക് ചിത്രം ദി ഗോൾഡ് റഷ്, സയ്യിദ് മിർസയുടെ അരവിന്ദ് ദേശായി കി അജീബ് ദാസ്താൻ എന്നിവ റീസ്റ്റോർഡ് ക്ലാസിക് വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഈ വർഷത്തെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നേടിയ മൗറിത്താനിയൻ സംവിധായകനും തിരക്കഥാകൃത്തുമായ അബ്ദെർറഹ്‌മാൻ സിസ്സാക്കോ, സംവിധായകൻ ജി. അരവിന്ദൻ സ്മാരക പ്രഭാഷണം നടത്തും. സിസ്സാക്കോയുടെ ശ്രദ്ധേയ ചിത്രങ്ങളായ ‘ലൈഫ് ഓൺ എർത്ത്’, ‘ബ്ലാക്ക് ടീ’ എന്നിവയും നാളെ (തിങ്കൾ) പ്രദർശിപ്പിക്കുന്നുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...

ടെക് ഫ്രണ്ട്സിൻ്റെ ഇഫ്താർ സംഗമം ചൊവ്വാഴ്ച

തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെയും മുൻപ് ജോലി ചെയ്തിരുന്നവരുടെ സംഘടനയായ ടെക്...

പുതുചരിത്രമെഴുതി സഞ്ജുവും ടീം ഇന്ത്യയും; ഇന്ത്യയ്ക്ക് മൂന്നാം ടി-20 കിരീടം; സഞ്ജു ടൂര്‍ണമെന്റിന്റെ താരം

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം പുതുചരിത്രപ്പിറവിക്ക് സാക്ഷിയായിരിക്കുന്നു. കാലം നീതി പുലര്‍ത്തിയിരിക്കുന്നു....
Telegram
WhatsApp