spot_imgspot_imgspot_img

ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണ്ണവില

Date:

തിരുവനന്തപുരം: റെക്കോർഡ് ഭേദിച്ച് സ്വർണവിലയുടെ കുതിപ്പ് തുടരുന്നു. രാവിലെ റെക്കോ‍ർഡ് വിലയിലായിരുന്നു സ്വർണവില. രാവിലെ പവന് 600 രൂപയാണ് വർദ്ധിച്ചത്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 98,800 രൂപയായിരുന്നു. ഗ്രാമിന് 75 രൂപ കൂടി 12350 രൂപയില്‍ എത്തിയിരുന്നു. എന്നാൽ ഉച്ചയ്ക്ക് വീണ്ടും സ്വർണ്ണ വില വർധിക്കുന്ന അവസ്ഥയാണ് എത്തിനില്‍ക്കുന്നു.

ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 99,280 രൂപയാണ്. ഉച്ചയ്ക്ക് 360 രൂപയാണ് വർധിച്ചത്. സ്വർണവില ഓരോ ദിവസവും കൂടിയും കുറഞ്ഞും മാറി മാറി വരുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒന്നര ലക്ഷത്തിന് അടുത്ത് നൽകണം.

വെള്ളിയാഴ്ച സർവകാല റെക്കോർഡിലെത്തിയശേഷം ശനിയാഴ്ച സ്വർണവിലയിൽ നേരിയ ഇടിവുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും വിലയിൽ വർദ്ധനവുണ്ടായത്. വെള്ളിയുടെ വിലയും വർധിക്കുകയാണ്. ഒരു ഗ്രാമിന് 198 രൂപയും 10 ഗ്രാമിന് 1980 രൂപയുമാണ് ഇന്നത്തെ വെള്ളിവില.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ആൾപാർപ്പില്ലാത്ത സ്ഥലത്ത് നിന്നാണ് കണ്ടെടുത്തത്

കഴക്കൂട്ടത്ത് കഞ്ചാവ് ചെടികൾ പിടിച്ചെടുത്തതിന് പിന്നാലെ കഞ്ചാവുമായി യുവാവും പിടിയിൽ കഴക്കൂട്ടം: ലഹരി...

“ചെളിപ്പാടത്ത് ആവേശം വിതച്ച് ‘പുനർജ്ജനി’; പള്ളിപ്പുറത്ത് വിത്തുവിതച്ച് കൃഷിമന്ത്രിയും നടൻ പ്രേംകുമാറും!”

"ചെളിപ്പാടത്ത് ആവേശം വിതച്ച് 'പുനർജ്ജനി'; പള്ളിപ്പുറത്ത് വിത്തുവിതച്ച് കൃഷിമന്ത്രിയും നടൻ പ്രേംകുമാറും!" കഴക്കൂട്ടം:...

സ്കൂൾ ബസുകൾക്ക് പോലും കടന്നുപോകാനാവാത്തവിധം റോഡ് തകർത്തു; കെ-സ്പേസ് ഓഫീസ് ജനങ്ങൾ ഉപരോധിച്ചു

കഴക്കൂട്ടം: പള്ളിപ്പുറം  ടെക്നോസിറ്റിക്ക് സമീപം കുറക്കോട്ട് കെ-സ്പേസ് നിർമ്മാണ കമ്പനിയുടെ അനാസ്ഥയ്‌ക്കെതിരെയും തകർന്ന...

​പോക്സോ, മയക്കുമരുന്ന് അടക്കം 23 കേസുകൾ; കുപ്രസിദ്ധ ഗുണ്ട വിഷ്ണുവിനെ വീണ്ടും കാപ്പ ചുമത്തി പൂട്ടി

കഴക്കൂട്ടം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും മുൻപ് രണ്ടുതവണ കാപ്പ തടങ്കൽ...
Telegram
WhatsApp