spot_imgspot_imgspot_img

പ്രവീണ്‍ പ്രകാശ് അംബസ്ത ഡിഫറന്റ് ആര്‍ട് സെന്റര്‍ സന്ദര്‍ശിച്ചു

Date:

തിരുവനന്തപുരം: കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ വകുപ്പിന് കീഴിലുള്ള എംപവര്‍മെന്റ് ഓഫ് പേഴ്‌സണ്‍ വിത്ത് ഡിസെബിലിറ്റീസ് വകുപ്പ് ഡെപ്യൂട്ടി ചീഫ് കമ്മീഷണര്‍ പ്രവീണ്‍ പ്രകാശ് അംബസ്ത ഡിഫറന്റ് ആര്‍ട് സെന്റര്‍ സന്ദര്‍ശിച്ചു.

കലാവതരണം നടത്തുമ്പോള്‍ ഭിന്നശേഷിക്കുട്ടികളിലുണ്ടാകുന്ന ആത്മവിശ്വാസവും സന്തോഷവും മികച്ച ഒരു അനുഭവമാണ് നല്‍കിയത്. ഡിഫറന്റ് ആര്‍ട് സെന്റര്‍ നടത്തുന്ന ഈ ബോധന മാതൃക ഇന്ത്യ മുഴുവന്‍ വ്യാപിക്കുന്നതിലൂടെ ഭിന്നശേഷിക്കാരെ സമൂഹത്തില്‍ അറിയപ്പെടുന്നവരായി മാറ്റുവാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ പി.റ്റി ബാബുരാജിനൊപ്പമാണ് അദ്ദേഹം സെന്ററില്‍ എത്തിയത്.

സെന്ററിലെ എല്ലാ വിഭാഗങ്ങളും നേരില്‍ കണ്ട് അദ്ദേഹം മനസ്സിലാക്കി. ഡി.എ.സി ഇന്റര്‍വെന്‍ഷന്‍ ഡയറക്ടര്‍ ഡോ.അനില്‍ നായര്‍, സി.എഫ്.ഒ അശ്വതിനിഷാന്ത്, മാജിക് പ്ലാനറ്റ് മാനേജര്‍ സുനില്‍രാജ് സി.കെ, മീഡിയ ഡയറക്ടര്‍ നന്ദഗോപാല്‍ നായര്‍, എച്ച്.ആര്‍ മാനേജര്‍ കവിത, ക്രിയേറ്റീവ് ഹെഡ് ഭരതരാജന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ ഹരി.എസ് എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp