spot_imgspot_imgspot_img

ഐഎഫ്എഫ്കെ വേദിയിൽ ശ്രദ്ധേയമായി ‘ചില്ല’ സ്റ്റാൾ

Date:

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി ടാഗോർ തീയറ്ററിൽ കൗതുകമുണർത്തുകയാണ് ഒരു സ്റ്റാൾ. കരകുളം ചില്ല സെന്റർ ഫോർ ഹാബിലിറ്റേഷന്റെ സ്റ്റാളാണ് സിനിമപ്രേമികൾക്ക് വൈവിധ്യങ്ങളുടെ കാഴ്ച സമ്മാനിക്കുന്നത്.

ആഭരണങ്ങൾ, ടീ ഷർട്, ബാഗ്, തുടങ്ങിയവയാണ് സ്റ്റോളിൽ ഒരുക്കിയിരിക്കുന്നത്. ഇത് നിർമ്മിച്ചതാകട്ടെ ചില്ലയിലെ ഓട്ടിസ്റ്റിക് വിദ്യാർത്ഥികളാണ്. മാത്രമല്ല മുന്തിരി, പൈനാപ്പിൾ എന്നിവയുടെ ചായയും ഇവിടെ സൗജന്യമായി നൽകുന്നു. താല്പര്യമുള്ളവർക്ക് ചില്ലയിലേക്ക് സംഭാവനയും നൽകാം.

മുതിർന്ന ഓട്ടിസ്റ്റിക് കുട്ടികളെ വിവിധ മേഖലകളിൽ പരിശീലിപ്പിച്ചു അവരെ മുഖ്യധാരയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചില്ല ആരംഭിച്ചത്. ഭിന്നശേഷി സൗഹൃദ സമൂഹം എന്ന് പറയുമ്പോഴും സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും ഈ ആശയം ഇതുവരെ പൂർണമായി എത്തിക്കാൻ സാധിച്ചിട്ടില്ലെന്നും ചില്ലയുടെ ഭാരവാഹികൾ പറയുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp