spot_imgspot_imgspot_img

നാലുവർഷം പൂർത്തിയാക്കി തിരുവനന്തപുരം ലുലുമാൾ; മികച്ച ഓഫറുകളോടെ ആനിവേഴ്സറി സെയിൽ

Date:

തിരുവനന്തപുരം: തിരുവനന്തപുരം ലുലുമാൾ നാലുവർഷം പൂർത്തിയാക്കി. ഇതിനോടാബുബന്ധിച്ച് ലുലുമാളിൽ നാലുദിവസത്തെ ആനിവേഴ്സറി സെയിൽ ആരംഭിച്ചു.മികച്ച ഓഫറുകളോടെയാണ് ആനിവേഴ്സറി സെയിൽ നടക്കുക. വ്യാഴാഴ്ച ആരംഭിച്ച ആനിവേഴ്സറി സെയിൽ ഈ മാസം 21 -ാം തീയതി ഞായറാഴ്ച വരെ തുടരും. തെരഞ്ഞെടുക്കപ്പെട്ട ഉത്പന്നങ്ങൾ പകുതി വിലയ്ക്ക് സ്വന്തമാക്കാം. മറ്റ് നിരവധി ഉത്പന്നങ്ങൾക്ക് അൻപത് ശതമാനം വരെ ഓഫർ ലഭ്യമാണ്. നാലു ദിവസവും രാത്രി രണ്ടുമണി വരെ മിഡ്നൈറ്റ് സെയിലുമുണ്ടാകും.

ഡിസംബർ 18 മുതൽ 21 വരെയുള്ള ദിവസങ്ങളിൽ ലുലുവിൽ ഷോപ്പിങ് നടത്തുന്ന ഉപഭോക്താക്കൾക്ക് ഓഫറുകൾക്ക് പുറമേ മറ്റു പല ആനുകൂല്യങ്ങളും ലഭ്യമാണ്. ഗോൾഡ് കോയിൻ ഉൾപ്പെടെ ദിവസവും നിരവധി സമ്മാനങ്ങളുമുണ്ടാകും. വാർഷികത്തോടനുബന്ധിച്ച് 2026 ജനുവരി 12 വരെ പല ഉത്പന്നങ്ങളും അൻപത് ശതമാനം വരെ ഓഫറിൽ ലുലുവിൽ നിന്ന് വാങ്ങാവുന്നതാണ്. ഈ കാലയളവിൽ ഷോപ്പിങ് നടത്തുന്ന ഉപഭോക്താക്കളിൽ നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന പത്ത് ഭാഗ്യശാലികൾക്ക് ഒരുവർഷം മുഴുവൻ ലുലുമാളിൽ നിന്ന് സൗജന്യമായി ഷോപ്പിങ് നടത്താനുള്ള അവസരവും ലഭിക്കും.

നാലാം വാർഷികത്തോടനുബന്ധിച്ച് തിരുവനന്തപുരം ലുലുമാളിൽ ആഘോഷവും റീറ്റെയിൽ അവാർഡ് ചടങ്ങും സംഘടിപ്പിച്ചു. മുൻവർഷങ്ങളെക്കാൾ മെച്ചപ്പെട്ട സേവനം ഉപഭോക്താക്കൾക്ക് ഉറപ്പാക്കുമെന്ന് ലുലുഗ്രൂപ്പ് ഡയറക്ടർ ജോയ് ഷഡാനന്ദൻ അറിയിച്ചു. തിരുവനന്തപുരം റീജിയണിൽ കൂടുതൽ ഹൈപ്പർമാർക്കറ്റുകളും സ്റ്റോറുകളും അടുത്ത വർഷം പ്രവർത്തനം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ചൈനയുമായുള്ള തര്‍ക്കം തീര്‍ക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യമുണ്ടായിരുന്നു; ആരോപണങ്ങള്‍ തള്ളി ജനറല്‍ നരവനെ

ന്യൂഡല്‍ഹി: തന്റെ വിവാദമായ പുസ്തകത്തിലെ വിവാദ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ് മുന്‍ കരസേനാ...

ഐഎസ്എല്‍: തുടര്‍ ജയങ്ങളുമായി മിന്നി കേരള ബ്ലാസ്റ്റേഴ്‌സ്; പോയിന്റ് പട്ടികയില്‍ മുന്നേറ്റം

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സ്വന്തം തട്ടകത്തില്‍ ജയത്തോടെ ആധിപത്യം ഉറപ്പിച്ച്...

മൂന്നരക്കോടിയുടെ ലഹരി മരുന്നുമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ അടക്കം കോഴിക്കോട് പിടിയില്‍; ലഹരി എത്തിച്ചത് രാജസ്ഥാനില്‍ നിന്ന് റോഡ് മാര്‍ഗം

കോഴിക്കോട്: കോഴിക്കോട് പന്തീരങ്കാവില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയുമായി വിവിധ...

ഞെട്ടല്‍ മാറാതെ ചിറയിന്‍കീഴ്; ആ ഡോക്ടര്‍ ഒന്നു നോക്കിയിരുന്നെങ്കില്‍..; റിപ്പോര്‍ട്ട് തേടി ഡിഎംഒ

തിരുവനന്തപുരം: വീട്ടിനകത്ത് ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരന്‍ പാമ്പുകടിയേറ്റു മരിച്ചതിന്റെ ഞെട്ടല്‍ മാറാതെ ചിറയിന്‍കീഴിലെ...
Telegram
WhatsApp