spot_imgspot_imgspot_img

ചലച്ചിത്ര മേളയിൽ ശ്രദ്ധേയമായി ഹരിത ആശയങ്ങളും

Date:

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഇത്തവണ ഹരിത ആശയങ്ങൾ കൂടുതൽ ശ്രദ്ധേയമാകുന്നു. ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി നടപ്പാക്കുന്നതിനൊപ്പം ഗംഭീര ഇൻസ്റ്റലേഷനുകളും സ്റ്റാളുകളുമൊരുക്കി സംസ്ഥാന ശുചിത്വമിഷനും ഹരിത ആശയങ്ങളുടെ സ്റ്റാളുമായി കേരള ഖരമാലിന്യ പരിപാലന പദ്ധതിയുമാണ് ചലച്ചിത്ര അക്കാദമിയുമായി ചേർന്ന് ഇത്തവണ ഹരിത ആശയങ്ങൾ മികച്ച രീതിയിൽ നടപ്പിലാക്കിയത്.

പാഴ്വസ്തുക്കൾ മാത്രം ഉപയോഗിച്ച് തയ്യാറാക്കിയ വലിയ സിനിമാസ്‌ക്രീൻ ഇൻസ്റ്റലേഷനാണ് ഏറ്റവും ശ്രദ്ധേയം. സ്‌ക്രീനിൽ ആകാശവും മേഘങ്ങളും തെങ്ങുമൊക്കെ പശ്ചാത്തലമാകുന്ന ദൃശ്യം. ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക് കവറുകൾ, കുടിവെള്ളക്കുപ്പികൾ, ഷീറ്റുകൾ, മറ്റ് വസ്തുക്കൾ തുടങ്ങിയവയാണ് ഇൻസ്റ്റലേഷൻ നിർമിക്കാനായി തെരഞ്ഞെടുത്തത്. ആർട്ടിസ്റ്റ് സുമോദ് (തൃശൂർ), ശബരീഷ് എന്നിവരാണ് ഇത് തയ്യാറാക്കിയത്.

ഇതൊടൊപ്പം ടാഗോർ തിയേറ്റർ പരിസരത്ത് സുസ്ഥിരതയും ശാസ്ത്രീയ മാലിന്യ സംസ്‌കരണ രീതികളും പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു പ്രത്യേക ഇക്കോ സ്‌പേസും ജില്ലാ ശുചിത്വമിഷൻ സ്ഥാപിച്ചിട്ടുണ്ട്.

ഫോട്ടോഗ്രഫി, സിനിമാറ്റോഗ്രഫി ഘടകങ്ങൾ, പെയിന്റ് ചെയ്ത മാലിന്യ വസ്തുക്കൾ എന്നിവ ഉപയോഗിച്ചാണ് ഇക്കോ സ്‌പേസ് തയ്യാറാക്കിയത്. കൂടാതെ കേരള ഖരമാലിന്യ സംസ്‌കരണ പദ്ധതിയും വിവിധ ഹരിത ആശയങ്ങൾ ഉൾപ്പെടുത്തിയ സ്റ്റാൾ തയ്യാറാക്കിയിട്ടുണ്ട്.

ഇത്തവണ IFFK വേദിയിൽ ഗ്രീൻ പ്രോട്ടോകോൾ കർശനമായി നടപ്പിലാക്കുന്നതിനായി ടാഗോർ തിയേറ്ററിൽ 20-30 സന്നദ്ധ പ്രവർത്തകരെ നിയോഗിച്ചിട്ടുണ്ട്. എല്ലാ വേദികളിലും മാലിന്യം തരംതിരിച്ച് ഇടുന്നതിന് വേണ്ടത്ര ബിന്നുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇത്തവണ മേളയിൽ ഭക്ഷണവിതരണത്തിന് സ്റ്റീൽ പ്ലേറ്റുകളുമാണ് സ്റ്റാളുകളിൽ ഉപയോഗിക്കുന്നത്. പ്രതിനിധികൾക്കുള്ള കിറ്റിലും ഗ്രീൻ പ്രോട്ടോക്കോൾ സംബന്ധിച്ച ആശയങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ആൾപാർപ്പില്ലാത്ത സ്ഥലത്ത് നിന്നാണ് കണ്ടെടുത്തത്

കഴക്കൂട്ടത്ത് കഞ്ചാവ് ചെടികൾ പിടിച്ചെടുത്തതിന് പിന്നാലെ കഞ്ചാവുമായി യുവാവും പിടിയിൽ കഴക്കൂട്ടം: ലഹരി...

“ചെളിപ്പാടത്ത് ആവേശം വിതച്ച് ‘പുനർജ്ജനി’; പള്ളിപ്പുറത്ത് വിത്തുവിതച്ച് കൃഷിമന്ത്രിയും നടൻ പ്രേംകുമാറും!”

"ചെളിപ്പാടത്ത് ആവേശം വിതച്ച് 'പുനർജ്ജനി'; പള്ളിപ്പുറത്ത് വിത്തുവിതച്ച് കൃഷിമന്ത്രിയും നടൻ പ്രേംകുമാറും!" കഴക്കൂട്ടം:...

സ്കൂൾ ബസുകൾക്ക് പോലും കടന്നുപോകാനാവാത്തവിധം റോഡ് തകർത്തു; കെ-സ്പേസ് ഓഫീസ് ജനങ്ങൾ ഉപരോധിച്ചു

കഴക്കൂട്ടം: പള്ളിപ്പുറം  ടെക്നോസിറ്റിക്ക് സമീപം കുറക്കോട്ട് കെ-സ്പേസ് നിർമ്മാണ കമ്പനിയുടെ അനാസ്ഥയ്‌ക്കെതിരെയും തകർന്ന...

​പോക്സോ, മയക്കുമരുന്ന് അടക്കം 23 കേസുകൾ; കുപ്രസിദ്ധ ഗുണ്ട വിഷ്ണുവിനെ വീണ്ടും കാപ്പ ചുമത്തി പൂട്ടി

കഴക്കൂട്ടം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും മുൻപ് രണ്ടുതവണ കാപ്പ തടങ്കൽ...
Telegram
WhatsApp