
തിരുവനന്തപുരം: ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളിലെ അപകടങ്ങൾ ഒഴിവാക്കാൻ മുന്നറിയിപ്പുമായി അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ്. ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളുമായി ബന്ധപ്പെട്ട് കടലിലിറങ്ങിയുള്ള വിനോദങ്ങളും, മത്സ്യബന്ധന യാനങ്ങളിൽ സ്ത്രികളും കുട്ടികളുമടക്കം ഉല്ലാസ യാത്ര നടത്തുന്നത് നിയമവിരുദ്ധവും അപകടകരവുമാണ്.
ഏതെങ്കിലും തരത്തിലുള്ള അപകടങ്ങളോ അനിഷ്ട സംഭവങ്ങളോ ഉണ്ടാകുന്ന പക്ഷം ഉത്തരവാദിത്തപ്പെട്ട വ്യക്തികൾ/ സ്ഥാപനങ്ങൾ/ മത്സ്യബന്ധന/ ബോട്ട് ഉടമകൾക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്ന് അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസ് അറിയിച്ചു.







