spot_imgspot_imgspot_img

ലക്ഷം തൊട്ട് സ്വർണ്ണവില; സ്വർണവില സർവകാല റെക്കോർഡിൽ

Date:

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി സ്വര്‍ണവില പവന് ഒരു ലക്ഷം കടന്നു. വർഷം അവസാനിക്കാനിരിക്കുമ്പോൾ സ്വർണവില കുതിച്ചുയരുകയാണ്. പവന് ഒരു ലക്ഷത്തി ആയിരത്തി അറുന്നൂറ് രൂപയായി. 1760 രൂപയാണ് പവന് ഇന്ന് കൂടിയത്.

ഗ്രാമിന് 220 രൂപയാണ് വര്‍ധിച്ചത്. 12,700 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില. കഴിഞ്ഞ കുറച്ച് നാളുകളായി സ്വര്‍ണ വില മുന്നോട്ട് കുതിച്ചു കൊണ്ടിരിക്കുകയാണ്. പുതുവത്സരത്തിൽ സ്വർണ വിലയിൽ കുറവുണ്ടാകുമെന്നായിരുന്നു വിദ​ഗ്ദരുടെ വിലയിരുത്തൽ. എന്നാൽ ആ പ്രതീക്ഷകളെയെല്ലാം തകിടം മറിക്കുന്ന തരത്തിലാണ് സ്വർണ വിലയിലുള്ള കുതിപ്പ്.

ഇന്നലെ രാവില 22 കാരറ്റ് സ്വര്‍ണത്തിന് 99,200 രൂപയും ഉച്ചയ്ക്ക് ശേഷം പവന് 640 രൂപ കൂടി വിപണിവില 99840 ആയിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ 95,680 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp